ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞടുത്തു

Aswin avala

 മുബൈ:വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. യുവതാരം ഋഷഭ് പന്ത് നാലാം ഏകദിനത്തിനുള്ള അന്തിമ ഇലവനിൽ ഇടം പിടിച്ചില്ല. പകരം കേദാർ ജാദവ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം മുംബൈയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഇന്ത്യ. പരമ്പര സ്വന്തമാക്കാൻ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങുന്നത്.

ഓപ്പണർമാരായ രോഹിത് ശർമ്മയും ശിഖർ ധവാനും മികച്ച അടിത്തറ പാകിയാൽ മാത്രമേ ശക്തമായ വീൻഡ് ബാറ്റിംഗ് നിരയ്ക്കെതിരെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവുകയുള്ളൂ

ഇന്ത്യൻ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ്മ,ശിഖർ ധവാൻ, അമ്പാട്ടി റായുഡു, കേദാർ ജാദവ്, എം.എസ് ധോണി, കുൽദീപ്‌ യാദവ്, രവീന്ദ്ര ജഡേജ, ഖലീൽ അഹമ്മദ്, ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം