ഏഷ്യന്‍ ചാമ്പ്യന്‍മാരേയും തകര്‍ത്തു, ഫുട്‌ബോളില്‍ ഇന്ത്യയുടെ ഇടിമുഴക്കം

സ്പോർട്സ് ഡസ്ക്

സ്‌പെയിനില് നടന്ന കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയെ തകര്‍ത്ത് ഇന്ത്യയുടെ അണ്ടര്‍ 20 ടീം ചരിത്രം രചിച്ച രാവില്‍ ഇന്ത്യയെ തേടി മറ്റൊര അട്ടിമറി വിജയത്തിന്റെ വാര്‍ത്ത കൂടി. ജോര്‍ദാനില്‍ നടക്കുന്ന അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഇറാഖിനേയാണ് ഇന്ത്യ തോല്‍പിച്ചത്.

ഇഞ്ചറി ടൈമില്‍ പിറന്ന ഏക ഗോളിന്റെ ബലത്തിലാണ് ഇന്ത്യ ഇറാഖിനെ അട്ടിമറിച്ചത്. 93ാം മിനുറ്റിില്‍ ഭുവനേഷിന്റെ ഹെഡറാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. നേരത്തെ ജപ്പാനെതിരേയും ഇന്ത്യ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ മത്സരം 2-1ന് ഇന്ത്യ തോല്‍ക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കോട്ടിഫ് കപ്പില്‍ അര്‍ജന്റീനയ്‌ക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യ അണ്ടര്‍ 20 ടീമിന്റെ ജയം. മത്സരത്തില്‍ അരമണിക്കൂറിലേറെ പത്ത് പേരുമായി കളിച്ചാണ് ഇന്ത്യ അര്‍ജന്റീനയ്ക്കതിരെ അവിശ്വസനീയ ജയം സ്വന്തമാക്കിയത്.

നാലാം മിനിറ്റില്‍ തന്നെ ദീപക് താംഗ്രയിലൂടെ ഗോള്‍ നേടിയ ഇന്ത്യ ആദ്യ പകുതിയില്‍ 1-0ത്തിന് മുന്നിലെത്തി. നിന്‍തോയിയുടെ കോര്‍ണര്‍ കിക്കിന് ദീപക് താംഗ്രി തലകൊണ്ട് പന്ത് ഗോളിലേക്ക് തിരിച്ചുവിടുകയായിരുന്നു.

എന്നാല്‍ രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റിനകം ഇന്ത്യന്‍ താരം അനികേത് ജാദവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ വീര്യം ഒട്ടും ചോരാതെ പോരാടിയ ഇന്ത്യന്‍ ടീം 68-ാം മിനിറ്റില്‍ ഇന്ത്യ രണ്ടാം ഗോളും നേടി. റഹിം അലിയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീക്കിക്ക് അന്‍വര്‍ അലി വലയിലെത്തിച്ചു.

73-ാം മിനിറ്റില്‍ അര്‍ജന്റീന ഒരു ഗോള്‍ മടക്കിയെങ്കിലും തുടര്‍ന്നുള്ള 20 മിനിറ്റ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നതോടെ, ഇന്ത്യ പുതിയ ചരിത്രം രചിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം