ലോകകപ്പിലെ രണ്ടാം മത്സരത്തിലും വിജയിച്ച് ഇന്ത്യയുടെ പെണ്‍പട , ബംഗ്ലാദേശിനെതിരെ 18 റണ്‍സിന്റെ വിജയം

Loading...

നിത ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ 18 റണ്‍സ് വിജയവുമായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടിയ ശേഷം എതിരാളികളെ 124/8 എന്ന സ്കോറില്‍ ഒതുക്കുകയായിരുന്നു.

ബംഗ്ലാദേശിന് വേണ്ടി നിഗാര്‍ സുല്‍ത്താന(35), മുര്‍ഷിദ ഖാടുന്‍(30) എന്നിവര്‍ മികവ് പുലര്‍ത്തിയെങ്കിലും ഇന്ത്യന്‍ ബൗളിംഗിനെതിരെ സ്കോറിംഗ് നടത്തുവാന്‍ മറഅറു ബാറ്റ്സ്മാന്മാര്‍ ബുദ്ധിമുട്ടുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഫാത്തിമ ഖാടുന്‍ 13 പന്തില്‍ 17 റണ്‍സ് നേടി പൊരുതുവാന്‍ ശ്രമിച്ചുവെങ്കിലും പൂനം യാദവ് താരത്തെ മടക്കിയയച്ചു.

ഇന്ത്യയ്ക്കായി പൂനം യാദവ് മൂന്നും ശിഖ പാണ്ടേ, അരുന്ധതി റെഡ്ഢി എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം