സി ഒ ടി നസീറിന് പിന്നാലെ സ്വതന്ത്ര സ്ഥാനാര്‍ഥി ആലുവ അനീഷിന് നേരെയും വധശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്കെന്ന്‍ അനീഷ്‌

Loading...

കോഴിക്കോട് : കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്‍റ മണ്ഡലത്തില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി ആലുവ അനീഷിന് നേരെയും വധശ്രമം. തലശ്ശേരിയിലെ സി ഒ ടി നസീറിന് നേരെ ഉണ്ടായ അക്രമത്തിന് സമാനമാണ് സംഭവം .

അക്രമത്തിന് പിന്നില്‍ തൊട്ടില്‍പ്പാലത്തെ സി പി ഐ എം -ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണെന്നും രക്ഷപ്പെട്ടത് തലനാരിഴക്കാണെന്നും അനീഷ്‌  ട്രൂവിഷന്‍ ന്യൂസ്സി നോട്‌ പറഞ്ഞു .

ഇക്കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയാണ് അക്രമം . ആലുവ അടുപ്പ് കമ്പനിയുടെ തൊട്ടില്‍പ്പാലത്തെ ക്വട്ടേര്‍സ്സില്‍ താമസിക്കുകയായിരുന്ന അനീഷിനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വെച്ചാണ് ആറു പേരടങ്ങുന്ന അക്രമി സംഘം ക്രൂരമായി ആക്രമിച്ചത് .

അര്‍ദ്ധരാത്രി 11.30 ന് കതക് വെട്ടി പൊളിച്ചാണ് ആക്രമികള്‍ അകത്ത് കടന്നത്‌ . കോഴിക്കോട്ടേ സ്വകാര്യ ആശുപതിയില്‍ ചികിത്സയിലാണ് അനീഷ്‌ . തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചിട്ടുണ്ട് .

“ഞങ്ങളുടെ കുടുംബം സി പിഎം ആയിരുന്നു . തന്‍റെ വോട്ട് കള്ളവോട്ട് ചെയ്തതില്‍ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി  മത്സരിക്കാന്‍ തുടങ്ങിയത് .അക്രമ രാഷ്ടീയത്തില്‍ പ്രതിഷേധിച്ച്  കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്തിലുള്ള പ്രതികാരമാണ് ഇപ്പോള്‍ അക്രമത്തിന് പിന്നിലെന്ന് അനീഷ്‌ പറഞ്ഞു .

ലോകസഭ തെരഞ്ഞെടുപ്പില്‍ അനീഷിന് അഞ്ഞൂറില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത് . തനിക്ക് ഭീഷണി ഉണ്ടെന്നും പോലീസ്  സംരക്ഷണം വേണമെന്നും അനീഷ്‌ നേരത്തെ  ആവശ്യപ്പെട്ടിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം