Categories
Malappuram

സഹോദരീ പുത്രീയെ പീഡിപ്പിച്ച സെയ്താലിയുടെ നെഞ്ചില്‍ കത്തികയറ്റി 35കാരന്‍; മഞ്ചേരിയില്‍ പ്രതികാര കഥ തുടര്‍ക്കഥയാകുന്നു

മഞ്ചേരി: മഞ്ചേരിയില്‍ ഇന്നു രാവിലെ നടന്ന കൊലപാതകത്തിനു പിന്നിലുള്ളത് പ്രതികാരബുദ്ധി. മൂന്നു വര്‍ഷം മുന്‍പ് നടന്ന പോക്‌സോ കേസിലെ പ്രതി സെയ്തലവിയാണ് വധിക്കപ്പെട്ടത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തിന്റെ പേരിലുള്ള പ്രതികാരമാണ് കത്തിമുനയായി ഇന്നു രാവിലെ കൊല്ലപ്പെട്ട സെയ്തലവിക്ക് നേരെ നീണ്ടത്. സെയ്തലവി മുന്‍പ് പീഡിപ്പിച്ച പെണ്‍കുട്ടിയുടെ മാതൃസഹോദരനെയാണ് ഈ കേസില്‍ പൊലീസ് തിരയുന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരന്റെ പ്രതികാരം മഞ്ചേരിയെ ഞെട്ടിക്കുമ്ബോള്‍ തന്നെയാണ് മഞ്ചേരിക്കാര്‍ മറ്റൊരു പ്രതികാര കഥ കൂടി ഓര്‍മ്മിക്കുന്നത്.

തന്റെ സഹോദരിയെ പീഡിപ്പിച്ച പ്രതിയെ വധിക്കാന്‍ മാതൃസഹോദരന്‍ മൂന്നു വര്ഷം കാത്തപ്പോള്‍ മഞ്ചേരിയെ, കേരളത്തെ നടുക്കിയ പ്രതികാരകഥയിലെ അച്ഛന്‍ കാത്തത് ഒരു വര്‍ഷമായിരുന്നു. തന്റെ ഏകമകളെ പീഡിപ്പിച്ചു കൊന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ അച്ഛന്‍ കൊലപ്പെടുത്തുകയായിരുന്നു. ഇതേ മഞ്ചേരിയില്‍ നിന്നാണ് ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പ്രതികാര കഥ കൂടി വന്നത്. രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം കുട്ടിയുടെ അച്ഛന് ലഭിച്ച ഏക പെണ്‍തരിയായിരുന്നു മകള്‍. പശുവിനെ വളര്‍ത്തിയായിരുന്നു ഇവര്‍ കുടുംബം പുലര്‍ത്തിയിരുന്നത്. അച്ഛനൊപ്പമായിരുന്നു അച്ഛന്റെ പ്രിയ മകളുടെ ഉറക്കം. ആ അച്ഛന്റെ നെഞ്ചിലെ ചൂടേറ്റാണ് അവള്‍ ഉറങ്ങിയിരുന്നത്. മകള്‍ മരിച്ച ശേഷം അച്ഛന്‍ പിന്നീട് ഒരിക്കലും ആ കിടക്കയില്‍ ഉറങ്ങിയില്ല.

പതിമൂന്നാം വയസിലാണ് ഈ അച്ഛന്റെ മകള്‍ അതിക്രൂരമായി കൊല്ലപ്പെടുന്നത്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ അന്ന് ഇരുപത്തിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന കുന്നുമ്മല്‍ മുഹമ്മദ് കോയ (24)യാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തുന്നത്. 2001 ഫെബ്രുവരി ഒന്‍പതിനാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. സ്‌കൂള്‍ വിട്ടുവരുന്ന വഴിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ച്‌ കൊല്ലുന്നത്. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി ശിക്ഷിച്ചു. തുടര്‍ന്ന് ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ 2002 ജൂലായ് 27ന് പ്രതി കൊല്ലപ്പെടുക തന്നെ ചെയ്തു. ഒരു വര്‍ഷത്തോളം പ്രതികാരാഗ്‌നി മനസ്സില്‍ മനസ്സില്‍ സൂക്ഷിച്ച അച്ഛന്റെ കൈകളാലാണ് മുഹമ്മദ് കോയ കൊല്ലപ്പെടുന്നത്.

പ്രതിയായ അച്ഛന്‍ നേരെ മഞ്ചേരി പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ അച്ഛന്‍ പ്രതി ജയിലില്‍ പോയപ്പോള്‍ മുതല്‍ കയ്യില്‍ ഒരു തോക്ക് കയ്യില്‍ കരുതി. ഈ തോക്കുകൊണ്ടാണ് മകളെ പിച്ചി ചീന്തി കൊന്ന കാപാലികനെ അച്ഛനും സുഹൃത്തുക്കളും കൂടി കൊന്നത്.

നിസ്സഹായനായ അച്ഛന് ഹീറോ പരിവേഷമാണ് കേരളം ചാര്‍ത്തി നല്‍കിയത്. ജീവപര്യന്തം കഠിന തടവിനാണ് അച്ഛനും മറ്റു രണ്ടു കൂട്ട് പ്രതികളും ശിക്ഷിക്കപ്പെട്ടത്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് മഞ്ചേരി സെഷന്‍സ് കോടതിയാണ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചത്. മകള്‍ മരിച്ചതിന് ശേഷം ഒരു ചിരി അച്ഛന്റെ മുഖത്ത് വന്നത് അപ്പോഴായിരുന്നു. പക്ഷെ നീതി ദേവത കണ്‍തുറക്കുക തന്നെ ചെയ്തു. തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. ഈ പ്രതികാരകഥ മഞ്ചേരിയുടെ മുന്നില്‍ നില്‍ക്കുമ്ബോള്‍ തന്നെയാണ് വീണ്ടും ഒരു പ്രതികാരകഥയിലേക്ക് ഇവര്‍ ഇന്നു രാവിലെ കണ്‍ തുറക്കുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മുന്നിലുള്ളത് ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സെയ്തലവിയുടെ വധവും. 2016 ലാണ് സെയ്തലവി പ്രതിയായ പോക്സോ കേസിന് ആസ്പദമായ സംഭവം നടന്നത്. മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തിനു ശേഷം സെയ്തലവിയും പെണ്‍കുട്ടിയുടെ മാതൃസഹോദരനും തമ്മില്‍ ഉരസലുകള്‍ നടന്നിരുന്നു. ഇതുകൊണ്ട് തന്നെയാണ് സെയ്തലവി വധത്തിനു പിന്നില്‍ പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുവിനെ തിരയുന്നത്.

ഇന്നു രാവിലെ 11.30 ഓടെയാണ് വീടിനടുത്തുള്ള കവുങ്ങിന്‍ തോട്ടത്തില്‍ വെട്ടേറ്റു മരിച്ച നിലയില്‍ സെയ്തലവിയുടെ ജഡം കാണുന്നത്. ഇതോടെയാണ് അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയത്. അതേസമയം പ്രതി മഞ്ചേരി പൊലീസ് വലയിലായതായി സൂചനയുണ്ട്. കുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി മൃതദേഹത്തിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP