Categories
Wayanad

വയനാട് ജില്ലയില്‍ ഇന്ന് (23.04.21) 812 പേര്‍ക്ക് കോവിഡ്

വയനാട് ജില്ലയില്‍ ഇന്ന് (23.04.21) 812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

219 പേര്‍ രോഗമുക്തി നേടി. 802 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34874 ആയി. 29250 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4681 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 4253 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

ബത്തേരി 82, മേപ്പാടി 66, തവിഞ്ഞാല്‍ 59, മാനന്തവാടി, പുല്‍പ്പള്ളി 52 വീതം, വെള്ളമുണ്ട 50, നെന്മേനി 48, അമ്പലവയല്‍, മുട്ടില്‍ 42 വീതം, കല്‍പ്പറ്റ 36, പൊഴുതന 35, മീനങ്ങാടി 33, വൈത്തിരി 31, പൂതാടി 24, പനമരം 22, എടവക, തിരുനെല്ലി 20 വീതം, നൂല്‍പ്പുഴ 19, തൊണ്ടര്‍നാട് 14, തരിയോട് 12, മുള്ളന്‍കൊല്ലി 11, കണിയാമ്പറ്റ 9, പടിഞ്ഞാറത്തറ 8, കോട്ടത്തറ 6, മൂപ്പൈനാട് 5, വെങ്ങപ്പള്ളി സ്വദേശികളായ 4 പേരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
ഡല്‍ഹിയില്‍ നിന്ന് വന്ന മൂന്ന് കോട്ടത്തറ സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന കല്‍പ്പറ്റ, മീനങ്ങാടി, പടിഞ്ഞാറത്തറ, തവിഞ്ഞാല്‍, പൂതാടി സ്വദേശികളായ ഒരാള്‍ വീതം, ഹൈദരാബാദില്‍ നിന്ന് വന്ന മൂപ്പൈനാട് സ്വദേശി, തമിഴ്‌നാട്ടില്‍നിന്ന് വന്ന ബത്തേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് രോഗബാധിതരായത്.

219 പേര്‍ക്ക് രോഗമുക്തി

ബത്തേരി 6, മാനന്തവാടി 5, പുല്‍പ്പള്ളി, അമ്പലവയല്‍, തിരുനെല്ലി, മുട്ടില്‍ 3 വീതം, നെന്മേനി, പനമരം, തൊണ്ടര്‍നാട്, പടിഞ്ഞാറത്തറ, വെള്ളമുണ്ട, വെങ്ങപ്പള്ളി 2 വീതം, വൈത്തിരി, മേപ്പാടി, തരിയോട്, തവിഞ്ഞാല്‍, പൊഴുതന സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 179 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

1508 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.04.21 ) പുതുതായി നിരീക്ഷണത്തിലായത് 1508 പേരാണ് . 594 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 13349 പേര്‍, ഇന്ന് പുതുതായി 106 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 4918 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 356753 സാമ്പിളുകളില്‍ 351524 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 316650 നെഗറ്റീവും 34874 പോസിറ്റീവുമാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: In Wayanad district today (23.04.21) covid confirmed 812 cases, said the district medical officer