Categories
കേരളം

വയനാട് ജില്ലയില്‍ ഇന്ന് (12.12.20) 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് (12.12.20) 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു.

320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി.

11099 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം.

നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍
പടിഞ്ഞാറത്തറ സ്വദേശികളായ 41 പേർ, പനമരം സ്വദേശികളായ 37 പേർ, കണിയാമ്പറ്റ 25 പേർ,

ബത്തേരി 24 പേർ, മീനങ്ങാടി 22 പേർ, കൽപ്പറ്റ, മൂപ്പൈനാട് 20 പേർ വീതം, മേപ്പാടി 16 പേർ, പൂതാടി 14 പേർ, മാനന്തവാടി 12 പേർ, അമ്പലവയൽ,

തൊണ്ടർനാട് 10 പേർ വീതം, വൈത്തിരി 8 പേർ, മുട്ടിൽ 7 പേർ, എടവക, നെന്മേനി 4 പേർ വീതം, തവിഞ്ഞാൽ 3 പേർ, പൊഴുതന,

നൂൽപ്പുഴ രണ്ടു പേർ വീതം, വെള്ളമുണ്ട സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഡിസംബർ നാലിന് മസ്കത്തിൽ നിന്ന് വന്ന കണിയാമ്പറ്റ സ്വദേശിയാണ് വിദേശത്തു നിന്നും എത്തി കോവിഡ് ബാധിതനായത്.

320 പേര്‍ക്ക് രോഗമുക്തി
കണിയാമ്പറ്റ സ്വദേശികളായ 14 പേർ, കൽപ്പറ്റ 10 പേർ, പുൽപ്പള്ളി 7 പേർ, മുട്ടിൽ 6 പേർ, ബത്തേരി, പനമരം 5 പേർ വീതം, പൂതാടി 4 പേർ,

എടവക, വെള്ളമുണ്ട, പടിഞ്ഞാറത്തറ 3 പേർ വീതം, തരിയോട്, നെന്മേനി, മൂപ്പൈനാട്, തവിഞ്ഞാൽ, വൈത്തിരി, മാനന്തവാടി, തൊണ്ടർനാട് 2 പേർ വീതം,

അമ്പലവയൽ, തിരുനെല്ലി, മീനങ്ങാടി, പൊഴുതന, മേപ്പാടി സ്വദേശികളായ ഓരോരുത്തരും, ഒരു തൃശ്ശൂർ സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 240 പേരുമാണ് രോഗമുക്തി നേടിയത്.

1085 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.12) പുതുതായി നിരീക്ഷണത്തിലായത് 1085 പേരാണ്. 1274 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി.

നിലവില്‍ നിരീക്ഷണത്തിലുള്ളത് 11820 പേര്‍. ഇന്ന് വന്ന 126 പേര്‍ ഉള്‍പ്പെടെ 710 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് 1993 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 184641 സാമ്പിളുകളില്‍ 183792 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 170660 നെഗറ്റീവും 13132 പോസിറ്റീവുമാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP