വയനാട്ടില്‍ ആദിവാസി ബാലികയെ അച്ഛനും കൂട്ടുകാരും ചേര്‍ന്ന് മദ്യം നല്‍കി പീഡിപ്പിച്ചു

Loading...

യനാട്ടിൽ 11 വയസുകാരിയായ ആദിവാസി ബാലികയെ മദ്യം നൽകി പീഡിപ്പിച്ചു. അച്ഛനടക്കം നിരവധിപേരാണ് കുട്ടിയെ പീഡിപ്പിച്ചത്.

സംഭവത്തിൽ മേപ്പാടി പൊലീസ് ഉടൻ കേസെടുക്കും. മേപ്പാടി പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയാണ്. കേസില്‍ കുട്ടിയുടെ അച്ഛയും അമ്മയും പ്രതികളാകും.

കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ ബാലക്ഷേമ സമിതിക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം.

വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് കുട്ടിയെ മാറ്റി താമസിപ്പിക്കണം എന്ന് രണ്ട് വർഷം മുൻപ് ചൈൽഡ് ലൈൻ ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം സിഡബ്ല്യുസി വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല എന്നാണ് ആക്ഷേപം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം