അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് ആദരാഞ്ജലികള്‍,ഗോള്‍ഡന്‍ കായലോരവും വീണു

Loading...

കൊച്ചി:മരടില്‍ നിയമം ലംഘിച്ച്‌ നിര്‍മിച്ച വിവാദ ഫ്‌ളാറ്റുകളില്‍ അവസാനത്തേതായ ഗോള്‍ഡന്‍ കായലോരവും സിമന്റുകൂനയായി. ഇതോടെ കേരളത്തെ ആകാംക്ഷയില്‍ നിര്‍ത്തിയ, രണ്ട് ദിവസമായി നടന്ന പൊളിക്കല്‍ ദൗത്യമായമിഷന്‍ മരട് പൂര്‍ണം.സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ നാലെണ്ണം അങ്ങനെ പൊളിഞ്ഞടുങ്ങി.

നേരത്തെ നിശ്ചയിച്ചിരുന്നതിലുംവൈകി 2.30നാണ് ഗോള്‍ഡന്‍ കായലോരം നിലംപൊത്തിയത്.

പൊളിക്കല്‍ ദിവസത്തിന്റെ രണ്ടാം ദിവസമായ ഞായറാഴ്ച രണ്ട് മണിക്കാണ് ഗോള്‍ഡന്‍ കായലോരത്തിന് ‘മരണ’മുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത്. ഫ്‌ളാറ്റുകള്‍ തകര്‍ക്കുന്നതില്‍ ഇതുവരെ കൃത്യത പാലിച്ച ജെറ്റ് ഡെമോളിഷന്‍ ജില്ലാ ഭരണകൂടവുംപക്ഷേ ഇവിടെ പതിവ് തെറ്റിച്ചു. 1.30 ന് നിശ്ചയിച്ചിരുന്ന ആദ്യ സൈറന്‍ മുഴങ്ങാന്‍ വൈകിയതോടെ നിയന്ത്രിത സ്‌ഫോടനവും വൈകി.ഗോള്‍ഡന്‍ കായലോരത്തിന് അല്‍പം കൂടി ആയുസ്നീട്ടികിട്ടി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

14.8 കിലോ സ്‌ഫോടക വസ്തുക്കളുമായി പൊട്ടിച്ചിതറാന്‍ സുസജ്ജമായി ഗോള്‍ഡന്‍ കായലോരം കാത്തുനിന്നു. മുഹൂര്‍ത്തം തെറ്റിച്ച്‌26 മിനിട്ട് വൈകി കൃത്യം 1.56 ന് മരണദൂതുമായി ആദ്യ സൈറന്‍ മുഴങ്ങി. രണ്ടാമത്തെ സൈറന്‍ 2.19 ന് മുഴങ്ങിയതോടെ നാലാം തവണയും കേരളത്തിന്റെ നെഞ്ചിടിക്കാന്‍ തുടങ്ങി. കൃത്യം 2.30 ന് ബ്ലാസ്റ്റര്‍ സ്വിച്ചില്‍ വിരലമര്‍ന്നതോടെ മരടിലെ അവസാന ഫ്‌ളാറ്റും മണ്ണിലേക്ക്.

ഗോള്‍ഡന്‍ കായലോരത്തില്‍ മൊത്തം 40 അപ്പാര്‍ട്ടുമെന്റുകളാണ് ഉള്ളത്.നാലുഫ്‌ളാറ്റുകളില്‍ ഏറ്റവും ചെറുതും ഏറ്റവും പഴയതും ഗോള്‍ഡന്‍ കായലോരം ആയിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം