പത്തനംതിട്ടയില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു

Loading...

പത്തനംതിട്ട : പത്തനംതിട്ട മണിയാറില്‍ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്ന കടുവ ചത്തു. ഇന്ന് വൈകിട്ടോടെയാണ് കടുവയെ അവശനിലയില്‍ കണ്ടെത്തിയത്.

മണിയാര്‍ പൊലീസ് ബറ്റാലിയന്‍ ക്യാമ്പിനോട് ചേര്‍ന്നുള്ള ഇഞ്ചപൊയ്ക എന്ന സ്ഥലത്താണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്.

മെയ് ആറാം തിയതിയാണ് മേടപ്പാറയില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ കടിച്ചു കൊന്നത്. പല മേഖലകളില്‍ ആളുകള്‍ കടുവയെ കണ്ടുവെന്ന വിവരം പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെ വയനാട്ടില്‍ നിന്നുള്ള റാപ്പിഡ് ഫോഴ്‌സ് അടക്കം കടുവയ്ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

എന്നാല്‍ ഇന്ന് വൈകിട്ടോടെ അവശനിലയില്‍ കടുവയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം