Categories
Kannur

മട്ടന്നൂരില്‍ കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

മട്ടന്നൂര്‍ : മട്ടന്നൂരില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു.

അറുപതിനായിരത്തിലധികമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ഷൈലജയുടെ ഭൂരിപക്ഷം. 61035 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ടീച്ചര്‍ വിജയിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇല്ലിക്കല്‍ അഗസ്തിയേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബിജു ഏലക്കുഴിയേയും  പരാജയപ്പെടുത്തിയാണ് കെ കെ ഷൈലജ വിജയിച്ചത്.

വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ചുവപ്പണിയുന്നു. നിലവില്‍ 99 മണ്ഡലങ്ങളിലും എന്‍ഡിഎഫ് ആണ് മുന്നേറുന്നത്. 41 ഇടങ്ങളില്‍ യുഡിഎഫും മുന്നേറുന്നു.

കണ്ണൂരില്‍ ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സജീവ് ജോസഫാണ് വിജയിച്ചത്.

പേരാവൂരിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: In Mattannur, KK Shailaja won by a large majority.

NEWS ROUND UP