മലപ്പുറം ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

Loading...

മലപ്പുറം: കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി കുട്ടിഹസ്സന്‍ (67) ആണ് ഇന്ന് (ജൂലൈ 29) മരിച്ചത്.

ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം പത്തായി. 87 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഇവരില്‍ 15 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

ഇന്ന് 34 പേര്‍ ജില്ലയില്‍ രോഗമുക്തരായി. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ തുടരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 1,310 പേരാണ് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുമായി അടുത്ത ബന്ധമുണ്ടായ മൂത്തേടം സ്വദേശി (23), മലപ്പുറം സ്വദേശി (25), ചോക്കാട് സ്വദേശി (19), കുഴിമണ്ണ സ്വദേശിനി (80), കൊണ്ടോട്ടി സ്വദേശി (മൂന്ന്), കൊണ്ടോട്ടി സ്വദേശി (ഒന്ന്), കൊണ്ടോട്ടി സ്വദേശിനി (32), കൊണ്ടോട്ടി സ്വദേശിനി (എട്ട്), കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (37), പള്ളിക്കല്‍ സ്വദേശിനി (17), പള്ളിക്കല്‍ സ്വദേശിനി (12), കൊണ്ടോട്ടി സ്വദേശി (13), കീഴാറ്റൂര്‍ സ്വദേശിനി (22), എ.ആര്‍ നഗര്‍ സ്വദേശി (40), ചുങ്കത്തറ സ്വദേശി (31), പുളിക്കല്‍ സ്വദേശി (33), പെരുവെള്ളൂര്‍ സ്വദേശിനി (ആറ്), തിരുനാവായ സ്വദേശി (38), തിരുനാവായ സ്വദേശി (34), പെരുവെള്ളൂര്‍ സ്വദേശിനി (25), പെരുവെള്ളൂര്‍ സ്വദേശി (അഞ്ച്), പെരിന്തല്‍മണ്ണ സ്വദേശി (41), പെരിന്തല്‍മണ്ണ സ്വദേശി (44), ചുങ്കത്തറ സ്വദേശിനി (എട്ട്), ചുങ്കത്തറ സ്വദേശി (11), മങ്കട സ്വദേശി (26), പൊന്നാനി സ്വദേശിനി (36), കരുവാരക്കുണ്ട് സ്വദേശിനി (14), വഴിക്കടവ് സ്വദേശി (70), മമ്പാട് സ്വദേശിനി (23), മമ്പാട് സ്വദേശിനി (ആറ്), മമ്പാട് സ്വദേശിനി (27), പെരിന്തന്‍മണ്ണ സ്വദേശി (83), കുഴിമണ്ണ സ്വദേശി (23), വയനാട് മുള്ളങ്കൊല്ലി സ്വദേശി (36)

ഉറവിടമറിയാതെ രോഗബാധിതരായവർ

മമ്പാട് സ്വദേശി (67), പള്ളിക്കല്‍ സ്വദേശി (26), കുഴിമണ്ണ സ്വദേശി (26), കരിപ്പൂര്‍ എയര്‍പോര്‍ട്ട് റോഡിലെ പെയ്ഡ് കോവിഡ് കെയര്‍ സെന്ററിലെ മാനേജറായ എടക്കര സ്വദേശി (58), പള്ളിക്കല്‍ സ്വദേശി (41), കൊണ്ടോട്ടി സ്വദേശി (16), പുളിക്കല്‍ സ്വദേശി (50), കൊണ്ടോട്ടി സ്വദേശി (54), തിരുവനന്തപുരത്ത് നിന്നെത്തിയ പറപ്പൂര്‍ സ്വദേശി (39), മൊറയൂര്‍ സ്വദേശി (55), കാവനൂര്‍ സ്വദേശി (23), എടക്കര സ്വദേശി (44), മഞ്ചേരി സ്വദേശി (28), കാവനൂര്‍ സ്വദേശി (30), കുഴിമണ്ണ സ്വദേശി (49)

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ചെന്നൈയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (59),
കൊല്‍ക്കത്തയില്‍ നിന്നെത്തിയ ചേലേമ്പ്ര സ്വദേശി (36),
ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണമംഗലം സ്വദേശി (33),
ബംഗളൂരുവില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (65),
ബംഗളൂരുവില്‍ നിന്നെത്തിയ അരീക്കോട് സ്വദേശി (30),
സേലത്ത് നിന്നെത്തിയ ചോക്കാട് സ്വദേശിനി (38),
കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നെത്തിയ മൂന്നിയൂര്‍ സ്വദേശി (36)

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

സൗദി അറേബ്യയില്‍ നിന്നെത്തിയ തലക്കാട് സ്വദേശി (48),
അബുദബിയില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (48),
സൗദി അറേബ്യയില്‍ നിന്നെത്തിയ പെരുമ്പടപ്പ് സ്വദേശി (51),
സൗദി അറേബ്യയില്‍ നിന്നെത്തിയ വണ്ടൂര്‍ സ്വദേശി (48),
സൗദി അറേബ്യയില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (40),
ദുബായില്‍ നിന്നെത്തിയ മംഗലം സ്വദേശി (35), റിയാദില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (35),
ദുബായില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശിനി (23),
അബുദബിയില്‍ നിന്നെത്തിയ ഒഴൂര്‍ സ്വദേശി (54),
ദമാമില്‍ നിന്നെത്തിയ പെരുവെള്ളൂര്‍ സ്വദേശി (30),
ദുബായില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (28),
സൗദി അറേബ്യയില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (51),
റിയാദില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (42),
ജിദ്ദയില്‍ നിന്നെത്തിയ എടരിക്കോട് സ്വദേശി (41),
സൗദി അറേബ്യയില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (43),
ഖത്തറില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (24),
സൗദി അറേബ്യയില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി (39),
ദമാമില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (46),
മസ്‌കറ്റില്‍ നിന്നെത്തിയ വേങ്ങര സ്വദേശി (37),
ദുബായില്‍ നിന്നെത്തിയ വെട്ടത്തൂര്‍ സ്വദേശി (29),
സൗദി അറേബ്യയില്‍ നിന്നെത്തിയ കാളികാവ് സ്വദേശി (31),
സൗദി അറേബ്യയില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (34),
സൗദി അറേബ്യയില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (36),
അബുദബിയില്‍ നിന്നെത്തിയ പുലാമന്തോള്‍ സ്വദേശി (35),
റിയാദില്‍ നിന്നെത്തിയ കീഴാറ്റൂര്‍ സ്വദേശി (33),
സൗദി അറേബ്യയില്‍ നിന്നെത്തിയ പോരൂര്‍ സ്വദേശി (55),
ദുബായില്‍ നിന്നെത്തിയ താഴേക്കോട് സ്വദേശി (31),
സൗദി അറേബ്യയില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (25),
സൗദി അറേബ്യയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (39)

ജില്ലയില്‍ രോഗബാധിതരായി 641 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നു.

ഇതുവരെ 1,962 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്നലെ 1,099 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി.

34,709 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 32,552 പേര്‍ വീടുകളിലും 1,364 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

ജില്ലയില്‍ നിന്ന് ഇതുവരെ 19,850 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചതില്‍ 17,711 പേരുടെ ഫലം ലഭിച്ചു.

16,384 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം.

ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം.

ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്.

ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധകോവിഡ് ബാധിച്ച്…

Posted by Collector Malappuram on Wednesday, July 29, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം