Categories
headlines

കോഴിക്കോട് ജില്ലയില്‍ ഇന്ന് (15.9.2020) 540 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട്:  പുതുതായി വന്ന 540 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19240 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 96203 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

പുതുതായി വന്ന 409 പേര്‍ ഉള്‍പ്പെടെ 2622 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 335 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

6119 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,62,506 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,60,453 എണ്ണത്തിന്റെ ഫലം ലഭിച്ചു.

ഇതില്‍ 2,51,440 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2053 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 267 പേര്‍ ഉള്‍പ്പെടെ ആകെ 3640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.

ഇതില്‍ 579 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2915 പേര്‍ വീടുകളിലും, 46 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 35975 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP