Categories
Kozhikode

കോഴിക്കോട് ജില്ലയില്‍ 1051 പേര്‍ കൂടി നിരീക്ഷണത്തില്‍

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1023 പേര്‍ കൂടി രോഗമുക്തി നേടി.

ഇന്ന് പുതുതായി വന്ന 1051 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 28986 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

ജില്ലയില്‍ ഇതുവരെ 1,27,739 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. കൂടാതെ രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 276 പേര്‍ ഉള്‍പ്പെടെ 3013 പേര്‍ ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 5108 സ്രവസാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 5,58,033 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5,54,935 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു.

ഇതില്‍ 5,11,596 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 3098 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്.

ജില്ലയില്‍ ഇന്ന് വന്ന 289 പേര്‍ ഉള്‍പ്പെടെ ആകെ 5024 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്.

ഇതില്‍ 404 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4581 പേര്‍ വീടുകളിലും, 39 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 7 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 46894 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: In Kozhikode district 1051 more people are under observation

NEWS ROUND UP