കൊല്ലം : കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) മരിച്ചത് ഈ മാസം ഒന്നിനാണ്.
ദേവകിയെ കൊന്നത് മകൻ രാജേഷും ഭാര്യ ശാന്തിനിയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ദേവകിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വീടും പുരയിടവും സ്വന്തമാക്കാനായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: In Kollam, the mother was killed by her son and daughter-in-law for property. Both were arrested by police.