കൊച്ചിയില്‍ നവജാതശിശുവിന്റെ മൃതദേഹം ബക്കറ്റിലാക്കി കനാലില്‍ ഉപേക്ഷിച്ച നിലയില്‍

Loading...

കൊച്ചി : കായലിന് സമീപം ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. കൊച്ചി എളമക്കരയില്‍ കായലിന് സമീപമാണ് ബക്കറ്റിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കായലിലൂടെ ഒഴുകിയെത്തിയ ബക്കറ്റ് പ്രദേശത്ത് കളിക്കുകയായിരുന്ന കുട്ടികളാണ് ആദ്യം കണ്ടത്. ബക്കറ്റ് എടുത്ത് നോക്കിയപ്പോഴാണ് കുട്ടികള്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്.

തുടര്‍ന്ന് പ്രദേശത്തുള്ളവരെ വിവരമറിയിക്കുകയും പോലീസില്‍ അറിയിക്കുകയും ചെയ്തു.

സ്ഥലത്തെത്തിയ എളമക്കര പോലീസ് പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും, മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം