കണ്ണൂരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6000 കവിഞ്ഞു

Loading...

കണ്ണൂര്‍ : ജില്ലയില്‍ കൊറോണ ബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 6100 ആയി.

വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ കൊറോണ ബാധയ്ക്ക് സാധ്യതയുള്ളവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ് വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതിനുപുറമെ, 26 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 9 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

ഇതുവരെയായി 154 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 7 എണ്ണത്തിന്റെ ഫലം പോസിറ്റീവും 137 എണ്ണത്തിന്റെ ഫലം നെഗറ്റീവുമാണ്. 10 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയിലും പുറത്തും നടത്തിയ സാംപിള്‍ പരിശോധനയില്‍ ഫലം പോസിറ്റീവായ എട്ടുപേര്‍ നിലവില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം