കണ്ണൂര്‍ : കഴിഞ്ഞ പത്തു വര്‍ഷമായി നിയമനാഗീകാരം ലഭിക്കാത്ത അധ്യാപകര്‍ കണ്ണൂരില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ഇന്ന് രാവിലെ പത്തു മണിക്കാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിത്.

എന്‍ എ ടി യു സംസ്ഥാന സെക്രെട്ടറി ഷിജില്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രെട്ടറി എം വി ജയരാജന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യ്തു. സി പി ഐ എം കണ്ണൂര്‍ ജില്ലാ എക്സിക്യുട്ടീവ് അംഗവും ജില്ല പഞ്ചായത്ത് മെമ്പറുമായ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി.
MOREREAD: പണിയേറെയുണ്ട്, ശബളം മാത്രമില്ല; ഇങ്ങനെയും എണ്ണൂറോളം അധ്യാപകർ
സി സോമനാഥന് , ഒ ബിജു , എം സജീവന് മാസ്റ്റര്‍ , മുഹമ്മദ് ഫസല്‍ , പി വി ഷാജി മാസ്റ്റര്‍ , അലക്സ് പി ജേക്കബ് തുടങ്ങിയവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു.
read more : വേതനമില്ല എയ്ഡഡ് സ്കൂൾ അധ്യാപകർ 27 ന് പട്ടിണിസമരം നടത്തും
മതിയായ വിദ്യാർഥികളില്ലാത്ത സ്കൂളുകളിലെ അധ്യാപകർക്ക് വേതനം മുടങ്ങിയിട്ട് ഏഴുമാസമായി. കോവിഡിനെത്തുടർന്ന് സ്കൂൾ അടച്ചതോടെ ആകെയുണ്ടായിരുന്ന വരുമാനം മുടങ്ങിയതിനാൽ പ്രതിസന്ധിയിലായിരിക്കുകയാണ് സംസ്ഥാനത്തെ നിരവധി അധ്യാപക കുടുംബങ്ങൾ.
2011 മുതൽ നിയമനം നേടി ദിവസവേതനാടിസ്ഥാനത്തിൽ ജോലിചെയ്യുന്ന എയ്ഡഡ് സ്കൂൾ അധ്യാപകർക്കാണ് കോവിഡ് കാരണം ആനുകൂല്യം നിഷേധിച്ചിരിക്കുന്നത്.
റിട്ടയർമെന്റ്, രാജി, മരണം എന്നിങ്ങനെയുള്ള റെഗുലർ തസ്തികയിൽ കേരള വിദ്യാഭ്യാസച്ചട്ടങ്ങളിലെ വ്യവസ്ഥകൾക്കനുസൃതമായി നിയമനം നേടുകയും എന്നാൽ, കുട്ടികളുടെ എണ്ണക്കുറവിന്റെ പേരിൽ ശമ്പളവും മറ്റാനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിരിക്കുകയുമാണിവർക്ക്. വടക്കൻ കേരളത്തിലാണ് അംഗീകാരം ലഭിക്കാത്ത കൂടുതൽ അധ്യാപകരുള്ളത്.
കണ്ണൂർ ജില്ലയിൽ മുന്നൂറോളം പേരും കോഴിക്കോട്ട് ഇരുനൂറോളംപേരും ജോലിചെയ്യുന്നുണ്ട്.
read more : എല്ലാവർക്കും ക്ഷേമം; എന്നാൽ ഈ അധ്യാപകർക്ക് വേതനം മുടങ്ങിയിട്ട് ഏഴുമാസം
ജൂൺമുതൽ മാർച്ചുവരെയുള്ള പ്രവൃത്തിദിവസങ്ങളിൽ മാത്രമേ ഇവർക്ക് വേതനം ലഭിക്കാറുള്ളൂ.
കോവിഡിനെത്തുടർന്ന് മറ്റുജോലികൾക്ക് പോകാൻ കഴിയാത്തതും സാമ്പത്തികമായി വളരെ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് അധ്യാപകർ പറയുന്നു.
MORE READ: സർക്കാർ ഉത്തരവിറങ്ങിയില്ല; ദിവസക്കൂലി കിട്ടുമോ എന്ന ആശങ്കയിൽ എയിഡഡ് സ്കൂള്‍ അധ്യാപകർ
അംഗീകാരത്തിനായി ഒട്ടേറെത്തവണ സമരങ്ങൾ നടത്തുകയും മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനം നൽകുകയും ചെയ്തിട്ടും ഇതുവരെ നടപടിയൊന്നുമായില്ലെന്ന് നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ അൺ ഇക്കണോമിക് പ്രസിഡന്റ് എസ്.എച്ച്. ഹേമന്ദ് പറഞ്ഞു
News from our Regional Network
RELATED NEWS
English summary: In Kannur, teachers who did not get legal recognition staged a protest dharna