Categories
Pathanamthitta

ആറന്മുളയില്‍ വോട്ടർ പോളിംഗ് ബൂത്തിൽ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ 8-ാം നമ്പർ ബൂത്തായ വള്ളംകുളം ഗവ.യുപിഎസിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞു വീണു മരിച്ചു. ഗോപിനാഥ കുറുപ്പ് (65) ആണ് മരിച്ചത്.

ബൂത്തിൽ വച്ച് കുഴഞ്ഞു വീണ ഗോപിനാഥ കുറുപ്പിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ടിയിൽ രാവിലെ പോളിംഗ് ആരംഭിച്ചത് മുതൽ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ ദൃശ്യമായിരുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: In Aranmula, a voter collapsed and died at the polling booth