ആലപ്പുഴ : ആലപ്പുഴ മാന്നാറില്‍ യുവതിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോയി. കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നും എത്തിയ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് തട്ടിക്കൊണ്ടു പോയത്.
ഇരുപതോളം വരുന്ന സംഘം വീട്ടിലെത്തി യുവതിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. മാന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. ഇക്കഴിഞ്ഞ 19 ാം തിയതിയാണ് യുവതി ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയത്.
ഇതിന് ശേഷം ഒരു സംഘം ആളുകള്‍ യുവതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് നല്കുന്ന വിവരം. കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ വീട്ടില്‍ എത്തി യുവതിയെ അന്വേഷിച്ചിരുന്നു.
തുടര്‍ന്ന് ഇവര്‍ മടങ്ങിപോയിരുന്നു. ഇന്നലെ വീണ്ടും ഒരു സംഘം ആളുകള്‍ എത്തി ബന്ധുക്കളെയും ഭര്‍ത്താവിനെയും ആക്രമിച്ചശേഷം ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
News from our Regional Network
English summary: In Alappuzha, a woman was abducted from her home