കോഴിക്കോട് : കുറ്റമറ്റ വോട്ടെടുപ്പ് ജില്ലയിൽ സാധ്യമാക്കിയത് കോഴിക്കോട് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സൂക്ഷ്മവും കാര്യക്ഷമവുമായ ഇടപെടലിലൂടെ.
ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ തന്നെ കലക്ടറേറ്റിലെ കൺട്രോൾ റൂം ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ സാംബശിവറാവുവിന്റെ നേതൃത്വത്തിൽ സജീവമായി.
മോക് പോൾ മുതൽ ഓരോ പോളിംഗ് സ്റ്റേഷനിലേയും പ്രശ്നങ്ങൾ നിരീക്ഷിച്ച് തൽസമയം പരിഹരിക്കാൻ കലക്ടർ നിർദ്ദേശം നൽകി.
ജില്ലയില്‍ 2054 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതില്‍ 1845 ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിരുന്നു.
115 ഉദ്യോഗസ്ഥരാണ് തല്‍സമയം കണ്ട്രോള് റൂമില്‍ ഇതു വീക്ഷിച്ചത്.209 പോളിങ് ബൂത്തുകളില്‍ വീഡിയോഗ്രഫി സൗകര്യവും ഒരുക്കിയിരുന്നു. കൺട്രോൾ റൂമിൽ 93 കംപ്യൂട്ടറുകൾ, രണ്ടു എൽ.ഇ.ഡി വാളുകൾ, മൂന്നു എൽ.സി.ഡി സ്ക്രീനുകൾ ഒരു പ്രൊജക്ടർ എന്നിവ സജ്ജീകരിച്ചിരുന്നു.
ഒരു ഉദ്യോഗസ്ഥൻ 24 ബൂത്തുകള്‍ നിരീക്ഷിക്കുന്ന രീതിയിലുള്ള സംവിധാനമാണ് കൺട്രോൾ റൂമില്‍ ഓരോ കംപ്യൂട്ടറിലും ഒരുക്കിയത്.
ബൂത്തുകളില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പ്രസ്തുത വിഭാഗത്തിലെ നിരീക്ഷകരെ അറിയിക്കും.
10 സൂപ്പർവൈസർമാരെ മോണിറ്ററിങ് ടീമിനെ നിരീക്ഷിക്കാനും നിയോഗിച്ചിരുന്നു.
വെബ് കാസ്റ്റിംഗിലെ സാങ്കേതിക-വൈദ്യുത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍, കെഎസ്ഇബി, കെൽട്രോൺ, അക്ഷയ,ഉദ്യോഗസ്ഥരും കൺട്രോൾ റൂം പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കൺട്രോള് റൂമില്‍ നിന്ന് തന്നെ നിര്‍ദേശം ലഭിക്കുന്ന രീതിയിലാണ് കൺട്രോള് റൂമിന്റെ പ്രവര്‍ത്തനം.
കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി.മിഷന്, ഐ.ഐ.കെ, അസാപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കൺട്രോൾ റൂമിലേക്ക് നിയോഗിച്ചിട്ടുള്ളത്. ബൂത്തുകളില്‍ അക്ഷയ സെന്റര്‍ സഹായത്തോടെയാണ് വെബ്കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തിയത്.
വെബ് കാസ്റ്റിങ് ഉള്ള ബൂത്തുകളില്‍ രാവിലത്തെ മോക് പോള്‍ മുതല്‍ വോട്ടെടുപ്പ് കഴിഞ്ഞ് വോട്ടിങ് മെഷീന് സീല്‍ ചെയ്യുന്നതുവരെയായിരുന്നു വെബ് കാസ്റ്റിങ്.
കൺട്രോൾ പ്രവർത്തങ്ങൾക്ക് ഡെപ്യൂട്ടി കലക്ടർ കെ അജീഷ്,ജില്ലാ ഇൻഫർമേറ്റിക്സ് ഓഫീസർ മേഴ്സി സെബാസ്റ്റ്യൻ, അഡിഷണൽ ഇൻഫർമറ്റിക്സ് ഓഫീസർ റോളി ടി.ഡി,വെബ്കാസ്റ്റിംഗ് നോഡൽ ഓഫിസറായ ഐ. ടി മിഷൻ ജില്ലാ പ്രൊജക്റ്റ് മാനേജർ മിഥുൻ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
News from our Regional Network
English summary: Impeccable polling in Kozhikode under strong surveillance