പ്രണയാഭ്യര്‍ത്ഥന അവഗണിച്ചു; പതിനൊന്നു കാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു

Loading...

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ച പതിനൊന്നു കാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ
അടിസ്ഥാനത്തില്‍ 22 കാരനായ യുവാവിനെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി സോനാര്‍പൂര്‍ പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനുവരി 7 ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച്‌ കുത്തി മുഖം വികൃതമാക്കിയെന്ന് പോലീസ് പറഞ്ഞു. ‘അവള്‍ സൈക്കിളില്‍ സ്കൂളില്‍ നിന്ന് വരികയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കുറച്ച്‌ സമയം കഴിഞ്ഞപ്പോള്‍ പെണ്‍കുട്ടി റോഡില്‍ കിടക്കുന്നതായി ഞങ്ങള്‍ കണ്ടു. അപകടം സംഭവിച്ചതാകുമെന്നാണ് ആദ്യം കരുതിയത്. സംഭവസ്ഥലത്തെത്തിയപ്പോള്‍ കുത്തേറ്റ് മുഖം വികൃതമാക്കിയ അവസ്ഥയിലാണ് കണ്ടത്.’ പെണ്‍കുട്ടിയുടെ ബന്ധുക്കളിലൊരാള്‍ പറഞ്ഞു.

സംഭവം പുറത്തറിഞ്ഞയുടനെ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച്‌ റോഡ് തടയുകയും ചെയ്തു. പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം