കാസര്‍ഗോഡ്‌ കോവിഡ് 19 സ്ഥിരികരിച്ച മാധ്യമപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയില്‍ ഐ ജിയും എം എല്‍ എയും

Loading...

സംസ്ഥാനത്ത് ഇന്നലെ കോവിഡ് 19 സ്ഥിരികരിച്ച മാധ്യമപ്രവര്‍ത്തകന്റെ സമ്പര്‍ക്കപട്ടികയില്‍ ഐ ജിയും എം എല്‍ എയും.  മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനും ഐ ജി വിജയ് സാഖറെയുമാണ് മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉള്ളത്.

ഈമാസം 18 ന് മാധ്യമപ്രവർത്തകൻ എം സി ഖമറുദീനെ കണ്ടിരുന്നു. രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.

രണ്ട് ദിവസം കൂടെ കഴിയുന്നതോടെ 14 ദിവസം കഴിയും. അതുകൊണ്ട് എംഎൽഎക്ക് ക്വാറന്റൈൻ നിർദ്ദേശമില്ല. 14 ദിവസം മുമ്പാണ് മാധ്യമപ്രവർത്തകൻ ഐ ജിയെ കണ്ടത്. അതിനാൽ, ഐജിക്കും ക്വാറന്റൈൻ നിർദ്ദേശമില്ല. ഇരുവരും സ്രവപരിശോധനക്ക് സാമ്പിൾ നൽകിയിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അതേസമയം വിജയ് സാഖറെ സ്വയം ക്വാറന്റൈനിൽ പോയി പരിശോധന ഫലം വരുന്നത് വരെ ക്വാറന്റൈനിൽ തുടരും. കണ്ണൂരിലാണ് വിജയ് സാഖറെ ക്വാറന്റൈയിനിൽ പോയത്.

കാസർകോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച  മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​കന്‍റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെ ജില്ലാ കളക്ടർ സജിത്ത് ബാബുവും അദ്ദേഹത്തിൻ്റെ ഗൺമാൻ, ഡ്രൈവർ എന്നിവരും നിരീക്ഷണത്തിൽ പോയിരുന്നു.

അതേസമയം  എവിടെ നിന്നാണ് രോഗം പിടിപ്പെട്ടതെന്നകാര്യം വ്യക്തമല്ല. മാധ്യമപ്രവർത്തകന് രോഗം സ്ഥിരീകരിച്ചതോടെ കാസർകോട്ടെ മുഴുവൻ മാധ്യമ പ്രവർത്തകരെയും പരിശോധനക്ക് വിധേയമാക്കും.

മാധ്യമപ്രവർത്തകനുമായി സമ്പർക്കത്തിൽ ഏ‌ർപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കാനുള്ള ആരോഗ്യവകുപ്പിന്റെ നടപടി പുരോ​ഗമിക്കുകയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം