രാവിലെ സ്ഥിരം കറികള്‍ കഴിച്ചു മടുത്തോ ……..

അപ്പം, ഇഡിയപ്പം, പൊറോട്ട,ചപ്പാത്തിക്കുമെല്ലാം പറ്റിയ ഒരു അടിപൊളി ചിക്കൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം
ചേരുവകൾ
ചിക്കൻ -600 ഗ്രാം
സവാള -2
ഇഞ്ചി വെളുത്തുള്ളി -2ടേബിൾസ്പൂൺ
ഗരം മസാല പൊടി -1 ടീസ്പൂൺ
കുരുമുളക് പൊടി -1tsp
മഞ്ഞൾപ്പൊടി -1 / 2tsp
പച്ചമുളക് -3 മുതൽ 4 വരെ
കറി വേപ്പില -1 വള്ളി
വെളിച്ചെണ്ണ 2-3 ടീസ്പൂൺ
തേങ്ങാപ്പാൽ -400 ml
തക്കാളി: ഒരു തക്കാളിയുടെ 1/4
പാകം ചെയ്യുന്ന വിധം
വെളിച്ചെണ്ണയിൽ കുരുമുളകും ഉപ്പും ചേർത്ത് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്യുക . അതേ എണ്ണയിൽ ഗരം മസാല ഹോള്‍ സ്പൈസസ് വറുത്തെടുക്കുക, അതിലേക്ക് ഇഞ്ചി, എന്നിവ ചേർക്കുക. ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക.അരിഞ്ഞ സവാള, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.ഇതിലേക്ക് മഞ്ഞൾപ്പൊടിയും ചേർക്കുക. ഇതിലേക്ക് ഗരം മസാലയും കുരുമുളകും ചേർത്ത് വഴറ്റുക. തക്കാളിയുടെ 1/4 ഭാഗം ചേർത്ത് നന്നായി വഴറ്റുക. ഇനി ചിക്കൻ ചേർത്ത് യോജിപ്പിക്കുക.ഇതിലേക്ക് 300 മില്ലി തേങ്ങാപ്പാൽ ചേർത്ത് കുറഞ്ഞ തീയിൽ 5 മിനിറ്റ് പാകം ചെയ്യുക . ഇനി കട്ടിയുള്ള തേങ്ങാപ്പാൽ (100 മില്ലി) ചേർത്ത് വീണ്ടും 2 മിനിറ്റ് വേവിക്കുക. ഇനി ഗ്യാസ് ചെയ്ത് 1 ടീസ്പൂൺ വെളിച്ചെണ്ണ, കറിവേപ്പില, പച്ചമുളക്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
എളുപ്പവും രുചികരവുമായ ചിക്കൻ കറി തയ്യാറാണ്. ശേഷം വിളമ്പാം