ഫുട്ബോള്‍ വിട്ടാല്‍ സിനിമയില്‍ ഒരു കൈ നോക്കണം – ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ

Loading...

ദുബൈ : ഫുട്​ബോളില്‍ നിന്ന്​ വിരമിച്ച ശേഷം സിനിമാ അഭിനയത്തിലും ഒരു കൈ നോക്കാന്‍ ആഗ്രഹിക്കുന്നതായി​ പോര്‍ച്ചുഗല്‍ താരം ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ.

ശനിയാഴ്​ച രാത്രി ദുബായില്‍ നടന്ന അന്താരാഷ്​ട്ര കായിക സമ്മേളനത്തില്‍ സംസാരിക്കവെയാണ്​ ക്രിസ്​റ്റ്യാനോ മനസ്സിനുള്ളിലെ അഭിനയ മോഹം തുറന്നു പറഞ്ഞത്​.

ഫുട്​ബോള്‍ താരങ്ങളായ ഡേവിഡ്​ ബെക്കാം, വിന്നി ജോണ്‍സ്​, എറിക്​ ക​േന്‍റാന എന്നിവര്‍നേരത്തേ ചില ഫീച്ചര്‍ സിനിമകളില്‍ വേഷമിട്ടിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

”എ​​െന്‍റ ശരീരം മൈതാനത്ത്​ ശരിയാംവിധം പ്രതികരിക്കാത്ത സമയമുണ്ടെങ്കില്‍ അന്നാവും ഞാന്‍ മൈതാനം വിടുന്നത്​. പുതിയ കാര്യങ്ങള്‍ പഠിക്കാനും വ്യത്യസ്​തമായ വെല്ലുവിളികള്‍ അഭിമുഖീകരിക്കുവാനും അതിന്​ പരിഹാരം കണ്ടെത്തുവാനുമായി ഞാന്‍ 50 വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചിരിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.” ക്രിസ്​റ്റ്യാനോ പറഞ്ഞു.

ഫുട്​ബോളിനോടു​ള്ള സ്​​േനഹമാണ്​ താന്‍ ഇതുവരെ നേടിയ അംഗീകാരങ്ങള്‍ക്കു പിന്നിലെ പ്രധാന പ്രചോദനമെന്നും ത​​െന്‍റ വിജയത്തിനും മറ്റേതൊരു വിജയ കഥക്കും പിന്നില്‍ മറ്റ്​ അത്​ഭുതങ്ങളോ രഹസ്യമോ ഇല്ലെന്നും അ​ദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം