Categories
cookery

രുചിയൂറും തക്കാളി ചോർ കഴിച്ചാലോ…..

മലയാളികൾക്ക്  എന്നും പ്രിയപ്പെട്ടതാണ് ചോർ.  എന്നാൽ സാധാരണ ചോറും കറിയും ആണ് നമ്മൾ കഴിക്കുന്നത്.
അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് തക്കാളി ചോർ.
എങ്ങനെയാണ് തക്കാളി ചോർ ഉണ്ടാക്കേണ്ടത് ഇന്ന് നോക്കാം.
                         ചേരുവകൾ
 * എണ്ണ
 * കടുക്
* പേരിം ജീരകം – കാൽ ടീസ്പൂൺ
 * ഉഴുന്ന് – അര ടീസ്പൂൺ
* സവാള – 2
* തക്കാളി  – 5
* കറിവേപ്പില
* പച്ചമുളക് -3
*ഇഞ്ചി, വെളുത്തുള്ളി (പേസ്റ്റ് )
* മഞ്ഞൾപൊടി – കാൽ ടീസ്പൂൺ
* മുളക് പൊടി – 1ടീസ്പൂൺ
* ഉപ്പ്
* ചോർ
* മല്ലി ഇല
* പൊതിയിന
             തയാറാക്കുന്ന വിധം
ഒരു പാനിലേക്ക് ആവിശ്യത്തിന് എണ്ണ ഒഴിക്കുക. അതിലേക്ക് എണ്ണ ചൂടായതിനുശേഷം കടുക് ചേർക്കുക.
കടുക് പൊട്ടിയ ശേഷം കാൽ ടീസ്പൂൺ പേരിം ജീരകം, അര ടീസ്പൂൺ ഉഴുന്ന് എന്നിവ ചേർത്തുകൊടുക്കുക.
ഉഴുന്ന് അധികനേരം മുഴുപ്പിക്കേണ്ട ആവിശ്യം ഇല്ല. ഇതിലേക്ക് അരിഞ്ഞു വെച്ച സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക.
എന്നിട്ട് അവ നന്നായി വയറ്റി എടുക്കുക.പിന്നീട് മഞ്ഞൾപ്പൊടി, 1 ടീസ്പൂൺ മുളക്പ്പൊടി, ഉപ്പ്,അര ടീസ്പൂൺ ഖര മസാലപ്പൊടി കൂടി ചേർത്തുകൊടുക്കുക.
ഇതിലേക്ക് കഷ്ണങ്ങൾ ആക്കി മുറിച്ചു വെച്ച തക്കാളി ചേർക്കുക. നന്നായി മിക്സ്‌ ചെയ്യുക. അഞ്ചുമിനിറ്റ് അടച്ചുവെച്ചു വേവിക്കുക.
ശേഷം നല്ല ഇവയൊക്കെ നല്ല പേസ്റ്റ് പോലെ ഉടച്ചെടുക്കുക. പിന്നീട് പാകത്തിനായ ചോർ നന്നായി വയറ്റി വെച്ചിരിക്കുന്ന മസാലയിലേക്ക് ചേർക്കുക, നന്നായി മിക്സ്‌ ചെയ്യുക.
പിന്നീട് മല്ലി ഇല,  പൊതിയിന ഒക്കെ ചേർത്ത് കൊടുക്കുക.
നല്ല അടിപൊളി തക്കാളി ചോർ തയാർ..
വളരെ പെട്ടന്ന് കുട്ടികൾക്ക് ഉണ്ടാക്കി  കൊടുക്കാൻ കഴിയുന്ന ഒന്നാണ് തക്കാളി ചോർ.
Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Then extract the good ones like a good paste. Then add the cooked rice to the well-seasoned masala and mix well.