Categories
TRAVEL

ഇടുക്കി ഡാമിന് പറയാന്‍ ചരിത്രമേറെ…

ഇടുക്കി ഡാം ഒരു വലിയെ ചെറിയ ചരിത്രം
ലോകത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്സു ജെ. ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തിനു തുടക്കമാവുന്നത്

കുറവൻ കുറത്തി മലയിടുക്ക്
ഇടുക്കിയിലെ കുറവൻ കുറത്തി മലയിടുക്ക് ജോണിനു കൊലുമ്പൻ കാണിച്ചു കൊടുത്തതും അതിനിടയിലൂടെ ഒഴുകുന്ന പെരിയാറിൽ ഒരു തട കെട്ടുന്നത് ജലസേചനത്തിനും വൈദ്യുതോത്പാദനത്തിനും സഹായിക്കും എന്ന ജോണിന്റഖെ ദീർഘവീക്ഷണവും ഒക്കെ ഇതിന്റെ ചരിത്രത്തോട് ചേർത്തു വായിക്കേണ്ടതാണ്.

പിന്നീട് അദ്ദേഹം അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് പഠിക്കുകയും എൻജിനീയറായ സഹോദരന്റെ സഹായത്തോടെ വിശദമായ ഒരു റിപ്പോർട്ട് തിരുവിതാംകൂർ ഗവണ്‍മെന്റിനു സമർപ്പിക്കുകയും ചെയ്തു.

പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല ഇടുക്കി ഡാം
കഥകളും ചരിത്രങ്ങളും ഒട്ടേറെ അവകാശപ്പെടുവാനുണ്ടെങ്കിലും ഇടുക്കി ഡാം പൂർണ്ണമായും ഇന്ത്യൻ പദ്ധതിയല്ല എന്നതാണ് യാഥാർഥ്യം.

കാനഡ അണക്കെട്ടു നിർമ്മാണത്തിനാവശ്യമായ ധനം നല്കിയപ്പോൾ സാങ്കേതിയക സഹായം സ്വീകരിച്ചത് ഫ്രാൻസിൽ നിന്നായിരുന്നു.

ഒരു ഡാം നിർമ്മിച്ചപ്പോൾ
ഇടുക്കി ഡാമിന്റ പ്രധാന പദ്ധതി കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിക്കുക എന്നതായിരുന്നു.

ഇങ്ങനെ ബന്ധിപ്പിക്കുമ്പോൾ പെരിയറിൽ സംഭരിക്കപ്പെടുന്ന വെള്ളം ചെറുതോണി പുഴയിലൂടെയും കിളിവള്ളിത്തോട്ടിലൂടെയും ഒഴുകിപ്പോകുവാൻ സാധ്യതകൾ ഏറെയുണ്ടായിരുന്നു. അതിനാൽ ചെറുതോണി പുഴയിലൂടെ വെള്ളം പോകാതിരിക്കുവാൻ ചെറുതോണിയിലും കിളിവള്ളിത്തോട്ടിലൂടെ പോകാതിരിക്കുവാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു.

ഐസിട്ടു നിർമ്മിച്ച ഇടുക്കി ഡാം
നിർമ്മാണത്തിൽ ധാരാളം പ്രത്യേകതകൾ ഉള്ള ഒന്നാണ് ഇടുക്കി അണക്കെട്ട്. കമാനാകൃതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ വിദഗ്ദരാ ഫ്രെഞ്ച് എൻജിനീയർമാരാണ് ഇതിനെ ഇന്നു കാണുന്ന രൂപത്തിലാക്കിയത്. കോൺക്രീറ്റ്‌ കൊണ്ടു പണിത അണക്കെട്ടിനു 168.9 മീറ്റർ ഉയരമുണ്ട്‌. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്‌. ഇതിന്റെ നിർമ്മാണത്തിനാവശ്യമായ കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോൾ താപനില കുറയ്ക്കുവാനായി ഐസ് ഉപയോഗിച്ചിരുന്നുവത്രെ.

ഷട്ടറില്ലാത്ത ഇടുക്കി ഡാം
ഇടുക്കി ഡാമിന്റെ ഷട്ടർ തുറന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ഇവിടെ വെള്ളം നിറയുമ്പോൾ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്.

ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകൾ, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടു കൂടിയാണ് ഇടുക്കി അണക്കെട്ട്.

തീരാത്ത പ്രത്യേകതകൾ
60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജലസംഭരണി, ഈ ജലസംഭരണിയിൽ മൂന്ന് അണക്കെട്ടുകൾ, 6,000 മീറ്ററിലധികം നീളമുള്ള തുരങ്കങ്ങൾ, ഭൂമി തുരന്ന നിർമ്മിച്ച ഭൂഗർഭ വൈദ്യുത നിലയം എന്നിങ്ങനെ പ്രത്യേകതകൾ ധാരാളം ഇടുക്കി പദ്ധതിക്കുണ്ട്.

വെള്ളത്തിനടയിലെ പ്രവേശന ഗോപുരം
ഇന്ത്യയിലെ ഏറ്റവും വലുപ്പമേറിയ ഭൂഗർഭ ജല വൈദ്യുത നിലയമാണ് മൂലമറ്റത്തേത്.

ഇടുക്കി ജലവൈദ്യു പദ്ധതിയുടെ ഭാഗമായ ഇവിടേക്ക് ഇടുക്കി അണക്കെട്ടിൽ നിന്നുമാണ് വെള്ളം കൊണ്ടുപോകുന്നത്. മലതുരന്ന് നിർമ്മിച്ച ഒരു തുരങ്കത്തിലൂടെയാണ് വെള്ളം ഇവിടെ എത്തിക്കുന്നത്.

കുളമാവിന് സമീപമുള്ള ടണലുകൾ വഴിയാണ് ഇവിടെ വെള്ള എത്തുന്നത്. ഇവിടെ അണക്കെട്ടിനുള്ളിൽ തുരങ്കത്തിൽ വെള്ളം എത്തിക്കുന്നതിനു മുൻപായി അണക്കെട്ടിൽ ഒരു പ്രവേശന ഗോപുരമുണ്ട്. നിർമ്മാണം പൂർത്തിയാക്കി വെള്ളം നിറച്ചതു മുതൽ ഇങ്ങോട്ട് എന്നും ഈ പ്രവേശന ഗോപുരം വെള്ളത്തിനടയിലാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv