പ്രത്യേകിച്ച് ഒരു മതത്തിത്തിൽ വിശ്വസിക്കുന്നില്ല , ഇച്ചായൻ വിളിയിൽ താല്പര്യവുമില്ല ;ടോവിനോ

Loading...

താരങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നവരാണ് ആരാധകര്‍. ആ ഇഷ്ടമാണ് ഏട്ടന്‍, ഇക്ക, ഇച്ചായന്‍ വിളിയിലൂടെ അവര്‍ പ്രകടമാക്കുന്നത്. പലരും തന്നെ സ്‌നേഹത്തോടെ ഇച്ചായന്‍ എന്ന് വിളിക്കാറുണ്ടെന്നും എന്നാല്‍ ആ വിളിയോട് തനിക്കത്ര താല്‍പര്യമില്ലെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം മനസ്സുതുറന്നത്. പ്രത്യേകിച്ച് ഒരു മതത്തിലോ വേറെന്തെങ്കിലുമോ തീവ്രമായി വിശ്വസിക്കുന്നയാളല്ല താനെന്ന് താരം പറയുന്നു.

താന്‍ ക്രിസ്ത്യാനി ആയതിനാലാണ് ഇച്ചായന്‍ എന്ന് വിളിക്കുന്നതെങ്കില്‍ അതിനോട് താല്‍പര്യമില്ല. നേരത്തെ ഇത്തരത്തിലുള്ള വിളിയില്ലായിരുന്നു. എല്ലാവരും ചേട്ടാ എന്നായിരുന്നു വിളിച്ചിരുന്നത്. ഇപ്പോഴത്തെ ഇച്ചായന്‍ വിളിയില്‍ യോജിപ്പില്ലെന്ന് താരം പറയുന്നു. ഇഷ്ടം കൊണ്ടാണ് ആ വിളിയെങ്കില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മുസ്സീമായാല്‍ ഇക്കയെന്നും ഹിന്ദുവാണെങ്കില്‍ ഏട്ടനെന്നും ക്രിസ്ത്യാനി ആണെങ്കില്‍ ഇച്ചായനെന്നും വിളിക്കുന്ന രീതിയോട് താല്‍പര്യമില്ല. ടൊവിനോ എന്നോ അല്ലെങ്കില്‍ ടൊവിയെന്നോ നിങ്ങള്‍ക്ക് വിളിക്കാം. ചെറുപ്പത്തില്‍ നമ്മള്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നല്ലേ പറയാറുള്ളത്. അവരെയൊക്കെ മറ്റേതോ ലോകത്തായല്ലേ കണ്ടിരുന്നത്. അടുപ്പം കൂടുമ്പോളാണ് ഇക്ക, ഏട്ടന്‍ എന്നൊക്കെ വിളിക്കുന്നത്. തനിക്ക് അത്ര പരിചയമില്ലാത്ത വിളിയാണത്. മതത്തോട് ബന്ധപ്പെടുത്തിയല്ല ആ വിളിയെങ്കില്‍ സന്തോഷമാണ്.

തൊടുന്നതെല്ലാം ഹിറ്റ് എന്നാണ് ഇപ്പോള്‍ ടൊവിനോയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. ഉയരെയിലേയും വൈറസിലേയുമെല്ലാം പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം നായകനായെത്തിയ ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു എത്തിയത്. സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഹാന കൃഷ്ണയ്‌ക്കൊപ്പമുള്ള റൊമാന്റിക് ചിത്രമായ ലൂക്ക തിയേറ്ററുകളിലേക്കെത്താനിരിക്കുകയുമാണ്.

Loading...