ബിഗ്ഗ് ബോസില്‍ ഞാന്‍ പോകാതിരുന്നത് വല്യ നഷ്ട്ടമായി, ഞാന്‍ രജിത് കുമാറിന്‍റെ വല്യ ഫാന്‍ ആണ് : വെളിപ്പെടുത്തലുമായി സീരിയല്‍ താരം മനോജ്‌ കുമാര്‍

Loading...

ബിഗ് ബോസ് ഷോയില്‍ തനിക്ക് അവസരം തേടി എത്തിയിരുന്നു എന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ നടന്‍ മനോജ് കുമാര്‍.

ഷോയുടെ ഓഡിഷനില്‍ പങ്കെടുത്തിരുന്നു, തന്നെ ബിഗ് ബോസ് ഗെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഇപ്പോഴത്തെ അവസ്ഥ രജിത്കുമാറിന് ഉണ്ടാവുമായിരുന്നില്ലെന്നും അദ്ദേഹം
ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.

ഡോക്ടര്‍ രജിത് കുമാര്‍ അറിവിന്റെ ഭണ്ഡാരമാണെന്നും അവിടെയുള്ളവര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നതിന് പകരം അറിവ് മനസിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും മനോജ് കുമാര്‍ അഭിപ്രായപ്പെടുന്നു. മോശം പദപ്രയോഗങ്ങള്‍ നടത്തി അദ്ദേഹത്തെ വിഷമിപ്പിക്കുന്നത് കാണുമ്ബോള്‍ സിനിമയില്‍ അന്യായം കാണുമ്ബോള്‍ കണ്ണുനിറയുന്ന അവസ്ഥയാണുളളത്. കേരളം മുഴുവന്‍ അദ്ദേഹത്തെ ഏറ്റെടുത്തത് രജിത്കുമാറിലുള്ള സത്യസന്ധത ഒന്നുകൊണ്ട് മാത്രമാണ്.

ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന തെസ്നി ഖാനോട് അവിടത്തെ അവസ്ഥയെ കുറിച്ച്‌ ചോദിച്ചിരുന്നുവെന്നും. രജിത് കുമാറിനെ കുറിച്ച്‌ ബാക്കി മത്സരാര്‍ത്ഥികള്‍ പറയുന്നതില്‍ വാസ്തവമുണ്ടോ എന്ന് തിരക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അദ്ദേഹം അഭിനയിക്കുകയല്ല, ശരിക്കും ജീവിക്കുകയാണ് എന്നാണ് തെസ്നി മറുപടി പറഞ്ഞത്. ഗെയിമിന്റെ ഭാഗമായി സ്‌പോര്‍ട്സ് മാന്‍ സ്പിരിറ്റ് വേണം എന്നാല്‍ അതൊന്നും അവിടെ കാണുന്നില്ല. ഏത് ബിഗ് ബോസ് ആയാലും അതിനെ മികച്ചതാക്കേണ്ടത് അതില്‍ പങ്കെടുക്കുന്നവരാണെന്നും മനോജ്കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ അഭിപ്രായപ്പെട്ടു.

Posted by Manoj Kumar on Sunday, February 16, 2020

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം