ഹൈദരബാദി ബിരിയാണി പോലെ ചിക്കന്‍കറിയും ഒന്ന്‍ പരീക്ഷിച്ചു നോക്കിയാലോ…….

Loading...

ഹൈദരബാദി ബിരിയാണി പോലെ ഹൈദരബാദി ചിക്കന്‍കറിയും പരീക്ഷിച്ചു നോക്കൂ. ഹൈദരബാദി ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം…………………….

ചേരുവകള്‍:

ചിക്കന്‍ – ഒരു കിലോ

സവാള – 2 എണ്ണം

അണ്ടിപരിപ്പ് അരച്ചത് – 2ടേബിള്‍ സ്പൂണ്‍

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 3ടേബിള്‍സ്പൂണ്‍

പച്ചമുളക് ചതച്ചത് – 4 എണ്ണം

തൈര്- ഒന്നരകപ്പ്

ഖരം മസാല – ഒരു ടേബിള്‍സ്പൂണ്‍

മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍

മല്ലിയില – ഒരു ടേബിള്‍സ്പൂണ്‍

ചെറുനാരങ്ങാനീര് – ഒരു ടീസ്പൂണ്‍

എണ്ണ – 3 ടേബിള്‍സ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

പാനില്‍ എണ്ണ ചൂടാക്കി സവാള ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തു കോരുക. ശേഷം ഒരു പാത്രത്തില്‍ വറുത്ത സവാള, അണ്ടിപരിപ്പ് അരച്ചത്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചതച്ചത്, തൈര്, ഗരംമസാല, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി മിക്‌സ്‌ ചെയ്യുക. ഇതിലേക്ക് ചിക്കനും ചേര്‍ത്ത് അടുപ്പില്‍ വെച്ച് വേവിക്കുക. മസാലകള്‍ ചിക്കനില്‍ നന്നായി പിടിച്ച് ചിക്കന്‍ വെന്തു കഴിഞ്ഞാല്‍ ചെറുനാരങ്ങനീരും മല്ലിയിലയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.

Loading...