ഭാര്യ മാംസാഹാരം കഴിക്കാന്‍ അനുവദിച്ചില്ല; ഭര്‍ത്താവ് തൂങ്ങി മരിച്ചു

Loading...

ലക്നോ:ഭാര്യ മാംസാഹാരം കഴിക്കാൻ അനുവദിക്കാത്തതിനെ തുടർന്നു ഭർത്താവ് ആത്മഹത്യ ചെയ്തു. ലക്നോവിലെ ഗോമതി നഗറിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഡോക്ടറായ ഉമശങ്കറാണ് ജീവനൊടുക്കിയത്.

മാംസാഹാരത്തിനായി ഭാര്യയുമായി ഇയാൾ വഴക്കുണ്ടാക്കിയിരുന്നുവെന്നും ഇതിനു പിന്നാലെയാണ് ജീവനൊടുക്കിയതെന്നും പോലീസ് പറഞ്ഞു. ഡോക്ടറെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Loading...