Categories
crime

ഭാര്യയുടെ കാമുകന്‍റെ കുത്തേറ്റു ഭര്‍ത്താവിന് ദാരുണാന്ത്യം ; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി പിടിയില്‍

എ​രു​മേ​ലി : ക​ന​ക​പ്പ​ലം കൊ​ല​പാ​ത​ക​ത്തി​ല്‍ പ്ര​തി പി​ടി​യി​ല്‍. ക​ന​ക​പ്പ​ലം മൂ​ന്ന് സെ​ന്‍റ് കോ​ള​നി​യി​ല്‍ വ​ള​വ​നാ​ട്ട് വി​ജ​യ​കു​മാ​ര്‍ (വി​ജു, 41) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ല്‍ വെ​ച്ചാ​ണ് വി​ജു കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ച്ഛ​ന്‍ മ​ര​ണ​പ്പെ​ട്ട​തി​ന്‍റെ വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ രാ​ത്രി​യി​ല്‍ വി​ള​ക്ക് കൊ​ളു​ത്തി പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ ശേ​ഷം വീ​ട്ടി​ല്‍ ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന വി​ജു അ​യ​ല്‍​വാ​സി​യു​ടെ കു​ത്തേ​റ്റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ യു​വ​തി​യെ പ്ര​ണ​യ​ത്തി​ലൂ​ടെ വി​വാ​ഹം ചെ​യ്ത് താ​മ​സ​മാ​ക്കി​യ മ​ണി​മ​ല സ്വ​ദേ​ശി​യാ​യ ബ​സ് ഡ്രൈ​വ​ര്‍ അ​നൂ​പ് ആ​ര്‍. നാ​യ​ര്‍ (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ അ​നു​വ​ദി​ച്ചി​ല്ല. നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സ് ഇ​ട​പെ​ട്ട് ഭാ​ര്യ​യെ സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് ശേ​ഷം ര​ക്തം പു​ര​ണ്ട കത്തിയു​മാ​യി ഓ​ടി ര​ക്ഷ​പെ​ട്ട അ​നൂ​പി​ന്‍റെ പി​ന്നാ​ലെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. നാ​ട്ടു​കാ​ര്‍ തി​രി​കെ വ​ന്നാ​ണ് വി​ജു​വി​നെ എ​രു​മേ​ലി സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. നാ​ല് മു​റി​വു​ക​ളാ​ണ് വി​ജു​വി​ന്‍റെ ശ​രീ​ര​ത്തു​ള്ള​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ജു​വി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​നൂ​പ് അ​ടു​പ്പ​ത്തി​ലാ​യി​രു​ന്ന​താ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കെ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. നാ​ല് വ​ര്‍​ഷം മു​ന്പാ​ണ് വി​ജു​വി​ന്‍റെ പി​താ​വ് ഗോ​പാ​ല​ന്‍ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ച​ര​മ വാ​ര്‍​ഷി​ക ദി​നം. രാ​ത്രി​യി​ല്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ ശേ​ഷം വീ​ടി​നു​ള്ളി​ല്‍ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന വി​ജു​വി​നെ അ​നൂ​പ് വി​ളി​ച്ചു​ണ​ര്‍​ത്തി ക​ത​ക് തു​റ​പ്പി​ച്ച ശേ​ഷ​മാ​ണ് സി​റ്റൗ​ട്ടി​ല്‍ വ​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൈ​വ​ശം കത്തിക്കൊ​പ്പം വ​ടി​ക്ക​ന്പും അ​നൂ​പ് ക​രു​തി​യി​രു​ന്നു. ആ​ദ്യം വ​ടി ഉ​പ​യോ​ഗി​ച്ച്‌ വി​ജു​വി​നെ അ​ടി​ച്ചു. ഇ​ത് ത​ട​ഞ്ഞ​തോ​ടെ മ​ല്‍​പ്പി​ടു​ത്ത​മാ​യി. ഇ​തി​നി​ടെ​യാ​ണ് കത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തി​യ​ത്. വി​ജു​വി​ന്‍റെ നി​ല​വി​ളി കേ​ട്ട് അ​യ​ല്‍​വാ​സി​ക​ള്‍ എ​ത്തു​ന്പോ​ള്‍ ര​ക്തം പു​ര​ണ്ട ക​ത്തി​യു​മാ​യി അ​നൂ​പ് ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

മ​ണി​മ​ല​യി​ല്‍ വച്ച്‌ പ്ര​തി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. തു​ട​ര്‍​ന്ന് ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യോ​ടെ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട വി​ജു​വി​ന്‍റെ ഭാ​ര്യ നി​ഷ. വി​ശാ​ല്‍, വി​ശാ​ഖ് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ പു​ല​ര്‍​ച്ചെ ത​ന്നെ ഇ​യാ​ളെ മ​ണി​മ​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​ണ്ടെ​ത്തി. എ​ന്നാ​ല്‍, പോ​ലീ​സി​നെ ദൂ​രെ നി​ന്നും ക​ണ്ട​യു​ട​നെ പ്ര​തി​ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​ല സ്ഥ​ല​ത്തേ​ക്കും വ​ഴി​ക​ള്‍ തി​രി​യു​ന്ന ഭാ​ഗ​ത്തുവെ​ച്ചാ​ണ് പ്ര​തി ഓ​ടി​പ്പോ​യ​ത്. എ​ന്നാ​ല്‍, ഏ​ത് വ​ഴി​ക്കാ​ണ് ഓ​ടി​പ്പോ​യ​തെ​ന്ന് കാ​ണാ​ന്‍ ക​ഴി​യാ​ഞ്ഞ​തി​നാ​ല്‍ പി​ടി​കൂ​ടാ​നാ​യി​ല്ല.

കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം നാ​ട്ടു​കാ​രെ വെ​ട്ടി​ച്ചോ​ടി​യ അ​നൂ​പ് ആ​രു​ടെ​യോ സ​ഹാ​യ​ത്തി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ണി​മ​ല​യി​ല്‍ എ​ത്തി​യെ​ന്ന് അ​നൂ​പി​ന്‍റെ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ സം​ബ​ന്ധി​ച്ച്‌ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​രു​മേ​ലി, മ​ണി​മ​ല സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം അ​നൂ​പി​ന്‍റെ വീ​ട് പ​രി​ശോ​ധി​ച്ചെങ്കിലും രോ​ഗി​യാ​യ അ​ച്ഛ​നും അ​മ്മ​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​നൂ​പ് വീ​ട്ടി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന​സി​ലാ​യ പോ​ലീ​സ് അ​മ്മ​യു​ടെ ഫോ​ണി​ല്‍ അ​നൂ​പി​നെ വി​ളി​ച്ചു. ഫോ​ണ്‍ അ​റ്റ​ന്‍​ഡ് ചെ​യ്ത അ​നൂ​പ് പോ​ലീ​സാ​ണ് വി​ളി​ക്കു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി ക​ട്ട് ചെ​യ്തു. തു​ട​ര്‍​ന്ന് ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു.

അ​ല്പ​സ​മ​യം ക​ഴി​ഞ്ഞ് ഒ​രു സു​ഹൃ​ത്തി​ന്‍റെ ഫോ​ണി​ല്‍ നി​ന്നും അ​മ്മ​യെ അ​നൂ​പ് വി​ളി​ച്ച​ത​റി​ഞ്ഞ് പോ​ലി​സ് ഈ ​സു​ഹൃ​ത്തി​ന്‍റെ വീ​ട് വ​ള​ഞ്ഞെ​ങ്കി​ലും അ​നൂ​പ് സ്ഥ​ലംവി​ട്ടി​രു​ന്നു. ര​ക്ത​ക്ക​റ പു​ര​ണ്ട ഷ​ര്‍​ട്ട് മാ​റി പു​തി​യ വേ​ഷം ധ​രി​ച്ച്‌ അ​നൂ​പ് സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ല്‍ പോ​യെ​ന്ന് അ​റി​ഞ്ഞ പോ​ലി​സ് വീ​ണ്ടും തെ​ര​ച്ചി​ല്‍ തു​ട​ര്‍​ന്നു. പു​ല​ര്‍​ച്ചെ മ​ണി​മ​ല ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ വെ​ച്ചാ​ണ് അ​നൂ​പി​നെ പോ​ലി​സ് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ല്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ച്‌ ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ പു​റ​കി​ലു​ള്ള വ​ഴി​യി​ലൂ​ടെ അ​നൂ​പ് ഓ​ടി ര​ക്ഷ​പെ​ട്ടു. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ അ​നൂ​പി​നെ എ​ത്തി​ച്ച സു​ഹൃ​ത്തി​നെ​യും അ​നൂ​പി​ന്‍റെ ഒ​രു ബ​ന്ധു​വി​നെ​യും പോ​ലി​സ് ക​സ്റ്റ​ഡ​ിയി​ലെ​ടു​ത്തി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷ​മാ​ണ് അ​നൂ​പ് വ​ന്ന​തെ​ന്ന കാ​ര്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഇ​വ​ര്‍ പ​റ​യു​ന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP