അവിഹിതബന്ധമുണ്ടെന്ന് സംശയം: ബിജെപി വനിതാ നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു

Loading...

ചണ്ഡിഗഡ് : വനിത ബിജെപി നേതാവിനെ ഭര്‍ത്താവ് വെടിവച്ചു കൊന്നു. ഹരിയാനയിലെ ഗൂരുഗ്രാമിലാണ് സംഭവം. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.

ബിജെപിയുടെ കര്‍ഷക സംഘടനയായ കിസാന്‍ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറിയാണ് യുവതി. ശനിയാഴ്ച യുവതി സഹോദരിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ ലൈസന്‍സുള്ള തന്റെ തോക്കില്‍ നിന്ന് ഭര്‍ത്താവ് വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുന്‍ സൈനികനായ ഭര്‍ത്താവ് ഇപ്പോള്‍ സ്വകാര്യ കമ്ബനിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്യുകയാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചതിന്റെ അടിസ്ഥാനത്തിലാണ് വെടിവെച്ചതെന്ന് ഇയാള്‍ പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ യുവതിക്ക് അത്തരത്തില്‍ ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നാണ് വനിതാ നേതാവിന്റെ കുടുംബം പറയുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം