കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടികൊന്ന സംഭവം ; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

Loading...

കോട്ടയം: ഫോണ്‍വന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തുടര്‍ന്ന്ഭര്‍ത്താവ് സ്വന്തം വൃഷണത്തിന്റെ ഒരുഭാഗംമുറിക്കുകയുംഇരുകാലുകള്‍ക്കും വെട്ടിപ്പരിക്കേല്‍പിക്കുകയും ചെയ്തു. കോട്ടയം പുതുപ്പള്ളിക്കടുത്ത് മീനടം കങ്ങഴക്കുന്നിലാണ് സംഭവം. കണ്ണൊഴുക്കത്തെ വീട്ടില്‍ ജോയ് തോമസ്(52) ആണ് ഭാര്യ സാറാമ്മയെ(50) വെട്ടിക്കൊന്ന് സ്വയം മുറിവേല്‍പിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഇരുവരുടെയും വീട്ടിലെ അടുക്കളയില്‍ വെച്ചാണ് സംഭവം. സാറാമ്മയ്ക്ക് ഫോണ്‍ വന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്.

രൂക്ഷമായ വാക്കേറ്റത്തിനിടെ കുപിതനായ ജോയ് സാറാമ്മയെ കോടാലി ഉപയോഗിച്ചു വെട്ടുകയായിരുന്നു. വെട്ടേറ്റ സാറാമ്മ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിലും തലയിലും വീണ്ടും വെട്ടിപരിക്കേല്‍പിച്ചു.

ഒച്ച കേട്ട് ജോയിയുടെ അമ്മ ഓടിയെത്തിയപ്പോള്‍ സ്വന്തംവൃഷണത്തിന്റെ ഭാഗം മുറിച്ചെറിയുകയും ഇരുകാലുകള്‍ക്കും മുറിവേല്‍പിക്കുകയും ചെയ്തു.നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരെയും ജോയ് കോടാലി വീശി പേടിപ്പിച്ചു.രക്തമൊലിപ്പിച്ച്‌ അക്രമാസക്തനായി ജോയിമൃതദേഹത്തിനടുത്ത് നിലയുറപ്പിച്ചതിനാല്‍ ആര്‍ക്കും അടുക്കാനായില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും പോലീസിനു നേരെയുംകോടാലി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

കൂടുതല്‍ പോലീസുകാര്‍ പിന്നീടെത്തിരക്തം വാര്‍ന്നൊഴുകിയ ജോയിയെ കീഴ്‌പ്പെടുത്തി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ജോയി അപകടനില തരണം ചെയ്തു. സാറാമ്മയുടെ മൃതദേഹം പ്രാഥമിക പരിശോധനയ്ക്കു ശേഷം ആശുപത്രിയിലേക്ക് മാറ്റി.

ജോയിക്കും സാറാമ്മയ്ക്കും രണ്ട് മക്കളാണുള്ളത്. ഒരാള്‍ ലാബ് ടെക്നീഷ്യനും മറ്റൊരാള്‍ വിദ്യാര്‍ഥിയുമാണ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം