ഭാര്യയെ ഭര്‍ത്താവ് മുത്വലാഖ് ചൊല്ലി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു;കാരണം കേട്ടാല്‍ ഞെട്ടും…!

ഉത്തര്‍പ്രദേശ് :ഉത്തര്‍ പ്രദേശിലെ ബന്ദയില്‍ ചപ്പാത്തി കരിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് മുത്വലാഖ് ചൊല്ലി വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച് പാചകം ചെയ്ത ചെപ്പാത്തി കരിഞ്ഞതിനെ ചൊല്ലിയാണ് തന്നെ മുത്വലാഖ് ചൊല്ലിയതെന്ന് ഇവര്‍ പൊലീസിന് പരാതി നല്‍കി. മഹോബ ജില്ലയിലെ പഹ്‌റെത വില്ലേജിലാണ് സംഭവം.

24 കാരിയായ ഭാര്യ മൊഴിചൊല്ലിയ ഭര്‍ത്താവിനെതിരേ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വാര്‍ത്ത പുറം ലോകം അറിഞ്ഞത്. ഇയാള്‍ക്കെതിരേ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു. കഴിഞ്ഞ വര്‍ഷം വിവാഹിതയായ ഇവരെ ഭര്‍ത്താവ് സിഗരറ്റ് കൊണ്ട് കുത്തി പൊള്ളലേല്‍പ്പിച്ചുവെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

മുത്വലാഖ് ക്രിമിനല്‍ നിയമമാക്കുന്നതും ത്വലാഖ് ചൊല്ലിയ പുരുഷനെ മൂന്ന് വര്‍ഷം ശിക്ഷിക്കുന്നതും സ്ത്രീകള്‍ അകപ്പെട്ട പ്രയാസത്തില്‍ നിന്നും അവരെ കരകയറ്റുന്നതിനും സുപ്രീം കോടതി മുത്വലാഖ് നിരോധിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം