ഭാര്യ വിവാഹമോചനം ആവിശ്യപ്പെട്ടു ; മാനന്തവാടിയില്‍ ഭര്‍ത്താവ് തീ കൊളുത്തി മരിച്ചു

Loading...

മാനന്തവാടി:  ഭാര്യ വിവാഹമോചന നോട്ടീസ് അയച്ചതില്‍ മനംനൊന്ത് വെള്ളമുണ്ടയില്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് തീകൊളുത്തി മരിച്ചു. തൊണ്ടര്‍നാട് കോറോത്ത് മരച്ചോട് താമസിക്കുന്ന കല്ലാറം കോട്ടപറമ്ബ് വീട്ടില്‍ ബാലകൃഷ്ണനെ(45)യാണ് വീടിനു സമീപം റോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

രാവിലെ വഴിയാത്രക്കാരനാണു റോഡില്‍ മൃതദേഹം കണ്ടത്. വീടിനു മുന്നിലെ റോഡരികിലുള്ള പ്ലാവില്‍ കയറി പെട്രോള്‍ ദേഹത്ത് ഒഴിച്ച്‌ തീകൊളുത്തിയശേഷം കയറില്‍ തൂങ്ങുകയായിരുന്നുവെന്നാണു പോലീസ് നിഗമനം.

ബാലകൃഷ്ണനുമായി പിണങ്ങി ഭാര്യ രണ്ട് മക്കളെയും കൊണ്ട് വേറെ താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന് വിവാഹമോചന നോട്ടീസ് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ക്ക് വിവാഹമോചന നോട്ടീസ് ലഭിച്ചത്. ഇതില്‍ മനംനൊന്തായിരിക്കും ആത്മഹത്യ ചെയ്തതെന്നാണു ബന്ധുക്കള്‍ പറയുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് ജ്യേഷ്ഠ സഹോദരന്റെ വീട്ടില്‍ ചെന്ന ബാലകൃഷ്ണന്‍, എപ്പോഴങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് സഹോദരന്റെ മക്കളോട് പറഞ്ഞിരുന്നു.

സാധാരണ വീടിന്റെ കാര്‍പോര്‍ച്ചില്‍ സ്‌കൂട്ടര്‍ വെയ്ക്കാറുള്ള ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പടിയ്ക്ക് മുകളിലൂടെ പലകയിട്ട് വീടിനുള്ളില്‍ കയറ്റിവയ്ക്കുന്നത് സമീപത്ത് താമസിക്കുന്ന സഹോദരന്‍ കണ്ടിരുന്നു. തൊണ്ടര്‍നാട് പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഭാര്യ: സന്ധ്യ. മക്കള്‍: സൗപര്‍ണിക, സായ് കൃഷ്ണ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം