മദ്യപിക്കാന്‍ പണം നല്‍കിയില്ല; ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി

നോയിഡ: മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ രോഷം പൂണ്ട ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചുമാറ്റി. ഉത്തർപ്രദേശിലെ ഗ്രേറ്റര്‍നേയിഡയിലുള്ള ദാദ്രിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍(45)എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസവും മുഹമ്മദിന്റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഭാര്യ വഴക്കിടാറുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവ ദിവസവും പതിവുപോലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഇയാൾ മദ്യപിക്കുന്നതിന് വേണ്ടി പണം ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ഭാര്യ തയ്യാറായില്ല. ഇതോടെ കുപിതനായ മുഹമ്മദ് സ്ത്രീയുടെ കീഴ് ചെവി മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ശേഷം ഇയാള്‍ സ്ഥലത്തു നിന്നും പോകുകയും ചെയ്തു.

അക്രമിക്കുന്നതിന് മുന്നോടിയായി ഇയാൾ ഭാര്യയെ നഖം കൊണ്ട് മുറിവേല്‍പ്പിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ കണ്ടെത്തി. എന്നാൽ ഇയാൾ കത്തി ഉപയോ​ഗിച്ചാണ് ചെവി മുറിച്ചുമാറ്റിയതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുൻപാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുമുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം