Categories
crime

ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം ; ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു.

സേലത്ത് ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം.

ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചു.

കുടുംബകലഹമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഭര്‍ത്താവ് യേശുദാസുമായി രേവതി പിണങ്ങി മാറി താമസിക്കുകയായിരുന്നു.

ഭര്‍ത്താവുമായി ജീവിക്കാൻ കഴിയില്ലെന്ന് രേവതി അമ്മയുമായി പൊലീസ് സ്റ്റേഷനിലെത്തി തിങ്കളാഴ്ച അറിയിച്ചിരുന്നു.

തുടർന്ന് രേവതി സ്വദേശമായ നാമക്കലിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ ഭര്‍ത്താവ് യേശുദാസ് ആസിഡുമായി എത്തി രേവതിയുടെ മുഖത്ത് ഒഴിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ രേവതിയെ നാട്ടുകാര്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആക്രമണത്തില്‍ രേവതിയുടെ അമ്മയ്ക്കും പരിക്കുണ്ട്. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ യേശുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Husband acid attack on wife; His wife died of severe burns.

NEWS ROUND UP