സ്പെഷ്യൽ മുളക് ബജി; തയ്യാറാക്കുന്ന വിധം

Loading...

 

വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന വിഭവമാണ് പൊട്ടറ്റോ സ്റ്റഫ്ഡ് മുളക് ബജി. രുചികരമായ പൊട്ടറ്റോ സ്റ്റഫ്ഡ് മുളക് ബജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം….

 

വേണ്ട ചേരുവകൾ….

ബജി മുളക്                                 4 എണ്ണം

പൊട്ടറ്റോ സ്റ്റഫിങ്ങിന്…

കിഴങ്ങ്                                          2 എണ്ണം
സവാള                                           ഒന്ന്
പച്ചമുളക്                                      ഒന്ന്
മഞ്ഞൾ പൊടി                         1 ടീസ്പൂൺ
ഉപ്പ്                                                ആവശ്യത്തിന്
വെളിച്ചെണ്ണ                               ആവശ്യത്തിന്
കടുക്                                          ആവശ്യത്തിന്

കിഴങ്ങ് നാലായി മുറിച്ച് പുഴുങ്ങി എടുക്കണം. ശേഷം തൊലി കളഞ്ഞു ഉടച്ചു എടുക്കണം.

ഇനി ചട്ടിയിൽ എന്ന ചൂടാക്കി കടുക് പൊട്ടിക്കാം. ഇനി സവാളയും പഴമുളകും വഴറ്റാം.

മഞ്ഞൾ പൊടി ചേർക്കാം. ഇനി കിഴങ്ങു ചേർത്ത് ഡ്രൈ ആയിട്ട് ഇളക്കിയെടുക്കാം .

കടലമാവ് മുക്കി പൊരിക്കാൻ…

കടലമാവ്                                           ഒരു കപ്പ്
ടൊമാറ്റോ സോസ്                          രണ്ടു ടേബിൾസ്പൂൺ
കായ പൊടി                                     ഒരു നുള്ളു
ഉപ്പ്                                                     ആവശ്യത്തിന്
വെള്ളം                                             ആവശ്യത്തിന്

കടലമാവും മറ്റു ചേരുവകളും വെള്ളത്തിൽ കലക്കി വയ്ക്കണം. ഒത്തിരി അയഞ്ഞു പോകരുത്.

ബജി മുളകിന്റെ അറ്റം മുറിച്ചു മാറ്റണം. ഇനി കുരു എല്ലാം കളയണം.

ശേഷം പൊട്ടറ്റോ സ്റ്റഫിങ് നിറയ്ക്കണം. ഇനി ഇതു കടലമാവിൽ മുക്കി വറുത്തു കോരാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം