അടിപൊളി ഉരുളക്കിഴങ്ങ് കറി തയ്യാറാക്കാം

Loading...

 

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പൊട്ടറ്റോ തൈര് കറി. അടിപൊളി ഉരുളക്കിഴങ്ങ് കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

 

തയ്യാറാക്കാൻ വേണ്ട ചേരുവകൾ…

പൊട്ടറ്റോ                                              3 എണ്ണം (ചെറിയ ക്യൂബ്കളായി മുറിച്ചത്)
സവാള                                                  1 എണ്ണം
തക്കാളി                                               1 എണ്ണം
കട്ടത്തൈര്                                         ഒരു കപ്പ്
മുളകുപൊടി                                   അര ടേബിൾസ്പൂൺ
മഞ്ഞൾപൊടി                                 കാൽ ടീസ്പൂൺ
വെളുത്തുള്ളി                                അര റ്റേബിൾസ്‌പൂൺ
വെളിച്ചെണ്ണ                                       ആവശ്യത്തിന്
കടുക്                                                 ആവശ്യത്തിന്
ഉപ്പ്                                                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

പൊട്ടറ്റോ ക്യൂബുകൾ എണ്ണയിൽ വറുത്ത് കോരണം. ഗോൾഡൻ നിറം ആകുന്നത് വരെ വറുക്കാം.
ഇനി ഇത് മാറ്റിവയ്ക്കാം.

ചട്ടിയിൽ എണ്ണ ചൂടാക്കാം. കടുക് പൊട്ടിക്കാം. ശേഷം വെളുത്തുള്ളിയും സവാളയും വഴറ്റാം.

മസാല പൊടികൾ ചേർത്ത് മൂത്തതിന് ശേഷം തക്കാളി ചേർക്കാം. ഉപ്പും ചേർക്കാം.

എല്ലാം വഴറ്റി പേസ്റ്റ് പോലെ ആക്കാം, ഇനി വറുത്ത് വച്ചിരിക്കുന്ന പൊട്ടറ്റോ ചേർക്കാം.

ഇളക്കി യോജിപ്പിച്ചതിന് ശേഷം തീ ഓഫ് ചെയ്യാം.

പൊട്ടറ്റോ പൊട്ടിപ്പോകാതെ വേണം ഇളക്കാൻ. ഇനി വേണം കട്ടത്തൈര് ചേർക്കാൻ. നന്നായി ഇളക്കി ഉപ്പും നോക്കി അടച്ചു വയ്ക്കാം.

ഉരുളക്കിഴങ്ങ് കറി തയ്യാറായി….

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം