രുചികരമായ ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കാം

Loading...

വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ഹണി ചില്ലി പൊട്ടറ്റോ. രുചികരമായ ഹണി ചില്ലി പൊട്ടറ്റോ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…

വേണ്ട ചേരുവകൾ…

ഉരുളക്കിഴങ്ങ്                           2 എണ്ണം
വറ്റൽ മുളക്                             5 എണ്ണം
വെളുത്തുള്ളി                          2 എണ്ണം
സോയ സോസ്                       1 ടേബിൾസ്പൂൺ
തക്കാളി സോസ്                    ഒരു ടേബിൾസ്പൂൺ
ഹണി                                        ഒരു ടേബിൾസ്പൂൺ
വെള്ളം                                     ആവശ്യത്തിന്
എണ്ണ                                          ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം വറ്റൽമുളക് മിക്സിയിൽ ഒന്ന് ചതച്ച് എടുക്കണം. വെളുത്തുള്ളി ചെറുതായി അരിയണം.

ഉരുളക്കിഴങ്ങ് ഒരു ഇഞ്ച് വീതിയിൽ അരിഞ്ഞ് എണ്ണയിൽ വറുത്തു കോരി മാറ്റിവയ്ക്കണം.

ഇനി ഒരു പാനിൽ എണ്ണ ചൂടാക്കാം. വെളുത്തുള്ളി മുപ്പിക്കാം.  ശേഷം വറ്റൽമുളക് ചേർക്കാം. ഒന്ന് ഇളക്കി എടുക്കാം.

ഇനി സോസുകൾ ചേർക്കാം. അല്പം വെള്ളം ചേർത്ത് അയച്ചു എടുക്കാം. ഇനി ഹണി ചേർക്കാം.

ആവശ്യത്തിന് ഉപ്പും ചേർക്കാം. അവസാനം കിഴങ്ങും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം