അടിപൊളി കാബേജ് ക്യാരറ്റ് പക്കോഡ തയ്യാറാക്കാം

Loading...

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് കാബേജ് ക്യാരറ്റ് പക്കോഡ. സ്വാദൂറും കാബേജ് ക്യാരറ്റ് പക്കോഡ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

തയ്യാറാക്കാൻ വേണ്ട ചേരുവകൾ…

കാബേജ്                           അര കപ്പ്
ക്യാരറ്റ്                               അര കപ്പ്
സവാള                              1 എണ്ണം
മുളക് പൊടി                   അര ടീസ്പൂൺ
കടലമാവ്                         അര കപ്പ്
ഉപ്പ്                                      ആവശ്യത്തിന്
എണ്ണ                                   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം…

ആദ്യം കാബേജും സവാളയും ചെറുതായി അരിഞ്ഞെടുക്കണം. ശേഷം ക്യാരറ്റ് ​ഗ്രേറ്റ് ചെയ്തെടുക്കണം.

ശേഷം കടലമാവ്, മുളക് പൊടി, ഉപ്പ്  എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. വേണമെങ്കിൽ അല്പം വെള്ളം ചേർക്കാം.

അയഞ്ഞു പോകരുത്. ‌കെെയ്യിൽ വച്ച് ഉരുളാക്കാൻ പറ്റുന്ന രീതിയിൽ വേണം ചെയ്യാൻ. ശേഷം പരത്തി എണ്ണയിൽ വറുത്തെടുക്കാം.

സ്വാദൂറും കാബേജ് ക്യാരറ്റ് പക്കോഡ തയ്യാറായി…

Loading...