Categories
cookery

വെജ് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കിയാലോ..

നാടൻ ഭക്ഷണത്തിനെക്കാളും കൂടുതൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വിഭവം ആണ് വെജ് ഫ്രൈഡ് റൈസ്.

വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാൻ വേണ്ടി സാധിക്കും. എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നോക്കാം.

ചേരുവകൾ

* വസുമതി അരി – രണ്ട് കപ്പ്
*കാരറ്റ്
* ബീൻസ്
* സവാള
* പച്ചമുളക്
* അണ്ടിപ്പരിപ്പ്
* മുന്തിരി
* കുരുമുളക് പൊടി
* ഏലക്ക
* ഗ്രാമ്പു
* നെയ്യ്
* ഇഞ്ചി & വെളുത്തുള്ളി പേസ്റ്റ്
* മല്ലി ഇല
* പൊതിയിന

തയ്യാറാക്കുന്ന വിധം

വസുമതി അരി കുറച്ച് ഉപ്പ് ചേർത്ത് വേവിച്ചു വെക്കുക. ശേഷം ബീൻസ്, കാരറ്റ് , പച്ചമുളക്,സവാള എന്നിവ ചെറിയ രീതിൽ അരിഞ്ഞെടുക്കുക.

പിന്നീട് പാൻ ചൂടാക്കിയ ശേഷം ആവശ്യത്തിന് നെയ്യ് ഒഴിക്കുക. അതിലേക്ക് അണ്ടിപ്പരിപ്പ്, മുന്തിരി വാട്ടി എടുക്കുക.

ശേഷം അതിലേക്ക് സവാള ഇട്ട് വയറ്റുക. സവാള പാകത്തിന് റെഡി ആയാൽ എണ്ണയിൽ നിന്ന് മാറ്റി വെക്കുക.

പിന്നീട് ഗ്രാമ്പു, ഏലക്ക തുടങ്ങിയവ കൂടി എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട ശേഷം അതിലേക്ക് പച്ചമുളക്, കുരുമുളക് പൊടി ചേർത്ത് കൊടുക്കുക.

ഈ ഒരു പാകത്തിൽ കാരറ്റ്, ബീൻസ് ചേർക്കുക. പിന്നീട് കുറച്ച് ഉപ്പ് ചേർത്ത് വയറ്റുക.
പിന്നീട് വേവിച്ചു വെച്ചിരിക്കുന്ന വസുമതി അരി ചേർത്ത് മിക്സ്‌ ചെയ്ത് കൊടുക്കുക.

ഇതിന്റെ മുകളിൽ മല്ലിഇല, പൊതിയിന ഇട്ട് കൊടുക്കുക. ഗരമസാല ആവശ്യത്തിന് ചേർത്ത് കൊടുക്കണം

പിന്നീട് മുകളിലായി റെഡി ആക്കി വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, മുന്തിരി, സവാള ചേർത്ത് കൊടുക്കുക.

വെജ് ഫ്രൈഡ് റൈസ് റെഡി. ഇതിന്റെ കൂടെ തൈര്, പപ്പടം വളരെ നല്ല കോമ്പിനേഷൻ ആണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Wedge Fried Rice Ready. Yogurt and pappadam are a very good combination with this.