വടകരയില്‍ പി ജയരാജന്‍ മത്സരത്തിന് ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ്‌ നേതാവ് മമ്പറം ദിവാകരന്‍റെ പേര് ചര്‍ച്ച ചെയ്യപെടുന്നത് എന്തുകൊണ്ട്?

Loading...

കോഴിക്കോട് : കോൺഗ്രസ്‌ നേതാവ് മമ്പറം ദിവാകരനാണ് ഇന്ന് എൽ. ഡി.എഫ് പ്രവർത്തകരുടെ ആശ്വാസവും, പ്രതിരോധവും.

പെരിയയിലെ ഇരട്ട കൊലപാതകം ചർച്ച ചെയ്യപ്പെട്ടപ്പോൾ ചാനലുകളിലും,സോഷ്യൽ മീഡിയകളിലും പ്രതിരോധത്തിന് സി.പി.എം കണ്ടെത്തിയത് തലശ്ശേരികാരനായ കോൺഗ്രസ്‌ നേതാവ് മമ്പറം ദിവാകരനും ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വവും ആയിരുന്നു.

സി.പി. ഐ.എം പ്രവർത്തകനും ബീഡി തൊഴിലാളികളുമായ കൊളങ്ങരോത്ത് രാഘവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന മമ്പറം ദിവാകരൻ 1979 ൽ ഏഴ് വർഷം തടവിൽ ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. എം.സ്വരാജ് എം.എൽ.എ ആയിരുന്നു.മമ്പറം ദിവാകരന്റെ പശ്ചാത്തലം ചർച്ചയാക്കിയത് “കേരളത്തിൽ ആദ്യമായി ബോംബെറിഞ്ഞ് മനുഷ്യനെ കൊന്ന കേസിൽ കോടതി ജീവപര്യന്തം ശിക്ഷിച്ചയാളെ കോൺഗ്രസ്‌ നിരന്തരം തെരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുകയാണ് “എന്ന സ്വരാജിന്‍റെ വാദത്തിന് മുമ്പിൽ ചർച്ചയിൽ പങ്കെടുത്ത ഡീൻ കുര്യോക്കോസിന് ക്യത്യമായ മറുപടി ഉണ്ടായിരുന്നില്ല.

പി. ജയരാജൻ വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമ്പോൾ യു.ഡി.എഫ്. അക്രമ രാഷ്ട്രീയവും , ഷുക്കൂർ വധക്കേസിലെ പ്രതി പട്ടികയിൽ ജയരാജൻ ഉൾപ്പെട്ടതുമാണ് യു.ഡി.എഫ് മുഖ്യ പ്രചാരണ വിഷയമാക്കുക. ഈ സാഹചര്യത്തെ പ്രതിരോധിക്കാനാണ് മമ്പറം ദിവാകരന്‍റെ   പഴയ സ്ഥാനാർത്ഥിത്വവും,പശ്ചാത്തലവും ചർച്ചയാക്കാൻ ഇടതുപക്ഷം തയ്യാറെടുക്കുന്നത്.ഈ രൂപത്തിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു.

എന്തായാലും പി.ജയരാജന്‍റെ വിജയത്തിന് മമ്പറം ദിവാകരനെ ബന്ധപ്പെടുത്തിയ പ്രചരണം തുണയാകുമോ എന്ന് കാത്തിരുന്ന് കാണാം

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം