ഷവര്‍മ കേരളത്തില്‍ മാത്രം ആളെകൊല്ലിയാവുന്നതെങ്ങനെ ?

Loading...

മലയാളികളുടെ പ്രിയ ഭക്ഷണമായി മാറിക്കൊണ്ടിരിക്കുന്ന ഷവര്‍മ ഇപ്പോള്‍ ഭക്ഷ്യവിഷബാധയുടെ പേരില്‍ വില്ലനായിക്കൊണ്ടിരിക്കുകയാണ്.വിദേശ രാജ്യങ്ങളില്‍ ഒരിക്കല്‍പ്പോലും അപകടമുണ്ടാക്കാത്ത ഷവര്‍മ, കേരളത്തില്‍ എന്തുകൊണ്ട് വില്ലനാകുന്നു എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ, വൃത്തിയില്ലായ്മ.

2012ല്‍ തിരുവനന്തപുരത്തുനിന്നു ഷവര്‍മ കഴിച്ച യുവാവ് ബെംഗളൂരുവില്‍ മരിച്ചത് മുതലാണ് ‘ഷവര്‍മ’ വില്ലനായത്. അന്നു സംസ്‌ഥാനമൊട്ടാകെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പഴകിയ ഇറച്ചിയും വൃത്തിഹീനമായ സാഹചര്യങ്ങളും ശ്രദ്ധയില്‍പ്പെട്ട സ്ഥലങ്ങളില്‍ നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് പുതിയങ്ങാടി ചൂട്ടാടില്‍ കല്യാണ സല്‍ക്കാരത്തിനിടെ ഷവര്‍മ കഴിച്ച 25 പേര്‍ക്കു ഭഷ്യവിഷബാധയേറ്റതോടെയാണ് ‘ഷവര്‍മ’ ആളുകളുടെ കണ്ണില്‍ കരടാകുന്നത്.

എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്ബിയില്‍ കോര്‍ത്തു ഗ്രില്‍ അടുപ്പിനു മുന്നില്‍ വച്ചു വേവിച്ചെടുക്കുന്നതാണ് ‘ഷവര്‍മ’. ആട്, കോഴി, ബീഫ് തുടങ്ങിയ ഇറച്ചികളെല്ലാം ഷവര്‍മയ്‌ക്കു യോചിച്ചതാണെങ്കിലും കേരളത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നതു കോഴിയിറച്ചിയാണ്. ‘ബോട്ടുലിനം ടോക്‌സിന്‍’ എന്ന വിഷാംശമാണു ഷവര്‍മയ്‌ക്കുള്ളിലെ മരണത്തിനു കാരണമാകുന്ന വില്ലന്‍. പൂര്‍ണമായും വേവിക്കാത്തതോ പഴകിയതോ ആയ ഇറച്ചിയില്‍ അടങ്ങിയിരിക്കുന്ന ‘ക്ലോസ്‌ട്രിഡിയം ബാക്‌ടീരിയ’യാണ് ബോട്ടുലിനം ടോക്‌സിന്‍. അതിനാല്‍ തന്നെ പഴകിയ മാംസം ഉപയോഗിച്ചോ വൃത്തിഹീനമായ സ്ഥലത്തോ ഉണ്ടാക്കിയാല്‍ ഷവര്‍മ വില്ലനാകും.

Loading...