വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

Loading...

killingഇടുക്കി: പെരുവന്താനം ആനചാരിയില്‍ വീട്ടമ്മ വെട്ടേറ്റു മരിച്ചു. കൊട്ടാരത്തില്‍ അപ്പച്ചന്റെ ഭാര്യ മേരിയാണു വെട്ടേറ്റു മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ടു ഭര്‍ത്താവിനെ പോലീസ് കസ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയതിനു ശേഷം ഇയാള്‍ ഇക്കാര്യം അയല്‍വാസികളോടു വിളിച്ചുപറയുകയായിരുന്നു. സ്ഥിരം മദ്യപാനിയായിരുന്നു ഇയാള്‍. രണ്ടുമക്കളുണ്ട്. മൂത്തമകളെ വിവാഹം കഴിച്ചയച്ചിരുന്നു. മകന്‍ തൊടുപുഴയില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. പെരുവന്താനം പോലീസ് സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Loading...