പയ്യന്നൂരില്‍ ഗൃഹനാഥന്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

Loading...

കണ്ണൂര്‍: പയ്യന്നൂരില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. മാവിച്ചേരി തെക്കാണ്ടത്തില്‍ ഭാസ്‌കരനാ(58)ണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം.

പയ്യന്നൂര്‍ ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപം തട്ടുകട നടത്തിവരുന്ന ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉല്‍സവത്തിന് പോയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇയാളുടെ ഭാര്യയും സഹോദരിയും ഉറങ്ങിക്കിടന്നിരുന്നത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മണ്ണെണ്ണയുടെ ഗന്ധം പടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഉടന്‍ അയല്‍വാസികളെ വിളിച്ചുവരുത്തി തീയണച്ചെങ്കിലും ഗൃഹനാഥനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ ഉപകരണങ്ങളും കത്തിനശിച്ചു. ഇയാള്‍ക്ക് മക്കളില്ല. പോലിസെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം