Categories
headlines

ഹോസ്റ്റല്‍ ഫീസ് വര്‍ധന: പ്രതിഷേധം ശക്തമാക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍

ന്യൂഡല്‍ഹി: ഹോസ്റ്റല്‍ ഫീസ് വര്‍ധനവിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍. വാഗ്ദാനങ്ങള്‍ പാലിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്‌ച എംഎച്ച്‌ആര്‍ഡി ആസ്ഥാനത്തേക്ക് വിദ്യാര്‍ഥികള്‍ മാര്‍ച്ച്‌ നടത്തും. വിസി രാജി വെക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടും. നാളെ രാവിലെ 10 മണിക്ക് ശാസ്ത്രി ഭവന്‍ ഉപരോധിക്കും. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്.

ഒക്ടോബര്‍ മൂന്നിന് പുതിയ ഐഎച്ച്‌എ മാനുവല്‍ ഡ്രാഫ്റ്റ് സര്‍വ്വകലാശാല പുറത്തുവിട്ടത് മുതല്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലായിരുന്നു.വിദ്യാര്‍ഥികളുമായി ചര്‍ച്ചനടത്താതെ മാനുവല്‍ നടപ്പാക്കിയതോടെ ക്യാമ്ബസ് ഉപരോധിച്ച്‌ വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഇതോടെ മണ്‍സൂണ്‍ സെമസ്റ്റ‌ര്‍ പരീക്ഷകള്‍ നടത്താനായില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പരീക്ഷകള്‍ നടത്താന്‍ കഴിയാതെ വന്നതോടെ ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള രജിസ്ട്രേഷന്‍ നടത്താനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. എന്നാല്‍, ഇത് ബഹിഷ്ക്കരിക്കാനാണ് യൂണിയന്‍ തീരുമാനം. ഫീസ് വര്‍ധനവ് പൂര്‍ണ്ണമായി പിന്‍വലിക്കും വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP