ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയം : 45 കാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

Loading...

ചണ്ഡീഗഢ് : ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയത്തെ തുടര്‍ന്ന് 45 കാരന്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചണ്ഡീഗഢിലാണ് സംഭവം. വീട്ടിലുള്ളവര്‍ ഉറങ്ങിയതിനു ശേഷം രാത്രിയിലായിരുന്നു 45 കാരന്‍ ഭാര്യയെ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. 42 വയസുള്ള മഞ്ജീത് കൗര്‍ ആണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവ് ജര്‍ണാലി സിംഗ് പൊലീസ് അറസ്റ്റിലായി.

13 വയസുകാരിയായ മൂത്തമകള്‍ സ്‌നേഹ കൊലപാതകത്തെ കുറിച്ച്‌ പൊലീസിനോട് പറഞ്ഞത് ഇങ്ങനെ, താന്‍ വേറെ മുറിയിലും തന്റെ ഇളയ സഹോദരന്‍ മാതാപിതാക്കള്‍ക്കൊപ്പവുമാണ് കിടക്കാറുളളത്. അന്നും പതിവ് പോലെ ഉറങ്ങാന്‍ കിടന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ കുറച്ച്‌ കഴിഞ്ഞപ്പോള്‍ സഹോദരന്റെ അലറികരച്ചില്‍ കേട്ട് അവിടെ ഓടിയെത്തിയ കണ്ടത് തറയില്‍ രക്തത്തില്‍ കുളിച്ച അമ്മയുടെ മൃതദേഹമാണ്. തങ്ങളുടെ കച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍ക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉടന്‍തന്നെ മഞ്ജീത് കൗറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം