സ്വന്തം ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന യുവാവ് തൂങ്ങിമരിച്ചു

Loading...

കല്ല്യാണ്‍: കൈത്തണ്ട മുറിച്ച് ചോര കാമുകിയുടെ നെറ്റിയിലെ സീമന്തരേഖയില്‍ ചാര്‍ത്തിയ ശേഷം യുവതിയെ ശ്വാസം മുട്ടിച്ച് കൊന്ന യുവാവ് തൂങ്ങിമരിച്ചു. മുംബൈയില്‍ കല്യാണിലെ ഒരു ഗസ്റ്റ്ഹൗസിലാണ് സംഭവം.

 

അരുണ്‍ഗുപ്തയെന്നാണ് (21)യുവാവിന്റെ പേര്. പ്രതിഭാ പ്രസാദ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

കൈമുറിച്ച് പ്രതിഭയുടെ നെറ്റിയില്‍ ചോര കൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം അരുണ്‍ പ്രതിഭയും ഒന്നിച്ചുള്ള സെല്‍ഫി എടുത്തിരുന്നു. ഇതിനുശേഷമാണ് അരുണ്‍ പ്രതിഭയെ കഴുത്ത് ഞെരിച്ചു കൊന്നതെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച 1.30 നാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ ചെക്ക് ഇന്‍ ചെയ്തത്. വൈകുന്നേരം വരെ ഇരുവരും റൂമില്‍ നിന്ന് പുറത്തിറങ്ങിയുമില്ല. വൈകുന്നേരം ഒരു തവണ മാത്രം വെള്ളം ചോദിച്ചിരുന്നുവെന്ന് റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. രാത്രി 9.30 ന് അത്താഴം കഴിക്കാനായി ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും ആരും മറുപടി പറഞ്ഞില്ല. ഇതോടെ റിസോര്‍ട്ട് ജീവനക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി മുറി പരിശോധിച്ചപ്പോള്‍ പ്രതിഭയെ മരിച്ച നിലയില്‍ കട്ടിലിലും അരുണിനെ സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി.അരുണ്‍ കൈത്തണ്ട മുറിക്കാനുപയോഗിച്ച ബ്ലെയിഡും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും മരണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം